അണ്ടർ-19 ക്രിക്കറ്റ് ടീം അംഗമായ വിദ്യാർഥി മുങ്ങിമരിച്ചു
വടക്കൻ പറവൂർ സ്വദേശിയായ മാനവ് (17) ആണ് മരിച്ചത്.

കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു. വടക്കൻ പറവൂർ സ്വദേശിയായ മാനവ് (17) ആണ് മരിച്ചത്. പുത്തൻവേലിക്കരയിലെ ഇളന്തിക്കര - കോഴിത്തുരുത്ത് മണൽ ബണ്ടിന് സമീപമായിരുന്നു അപകടം. അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വൈകിട്ടു നാല് മണിയോടെ സുഹൃത്തുക്കൾക്കൊപ്പമാണ് മാനവ് ഇവിടെ എത്തിയത്. പുഴയിൽ ഇറങ്ങിയ മാനവ് മുങ്ങിപ്പോകുന്നതു കണ്ട് ഒരു സുഹൃത്ത് കയറിപ്പിടിച്ചു. അതോടെ രണ്ടുപേരും മുങ്ങി. ഉടനെ വേറൊരു സുഹൃത്തു മാനവിനെ രക്ഷിക്കാൻ ശ്രമിച്ചയാളെ പിടിച്ചുകയറ്റി. എന്നാൽ മാനവ് പുഴയിലേക്ക് താഴ്ന്നുപോയി. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സ്കൂബ ടീം മാനവിനെ കണ്ടെത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story
Adjust Story Font
16