Quantcast

രേഖകളില്ലാത്ത ഒരു കോടിയിലധികം രൂപയും സ്വർണനാണയങ്ങളുമായി ദമ്പതികൾ പിടിയിൽ

കാറിന്റെ പിൻസീറ്റിൽ രഹസ്യ അറയിൽ ഒളിപ്പിച്ചാണ് പണവും സ്വർണവും കടത്താൻ ശ്രമിച്ചത്

MediaOne Logo

Web Desk

  • Published:

    25 April 2022 3:39 AM GMT

രേഖകളില്ലാത്ത ഒരു കോടിയിലധികം രൂപയും സ്വർണനാണയങ്ങളുമായി ദമ്പതികൾ പിടിയിൽ
X

മലപ്പുറം: വളാഞ്ചേരിയിൽ രേഖകളില്ലാത്ത ഒരു കോടിയിലധികം രൂപയും, 117 ഗ്രാം സ്വർണ നാണയങ്ങളുമായി ദമ്പതികൾ പിടിയിൽ. വാഹനത്തിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചാണ് പണവും സ്വർണവും കടത്താൻ ശ്രമിച്ചത്.

വളാഞ്ചേരിയിൽ പൊലീസ് വാഹന പരിശോധനക്കിടെയാണ് രേഖകളില്ലാതെ കാറിൽ കടത്തിയ ഒരുകോടി മൂന്നു ലക്ഷത്തി എൺപതിനായിരം രൂപ പൊലീസ് കണ്ടെത്തിയത്. കേസിൽ മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് താനാജി സബ്കലിനേയും ഭാര്യ അർച്ചനയെയും അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ നിന്ന് വേങ്ങരയിലേക്ക് കടത്തുകയായിരുന്നു പണം. ഇവരിൽ നിന്ന് 117 ഗ്രാം തൂക്കമുള്ള സ്വർണ നാണയങ്ങളും പിടികൂടി.

കാറിന്റെ പിൻസീറ്റിൽ രഹസ്യ അറയുണ്ടാക്കി അതിൽ ഒളിപ്പിച്ചായിരുന്നു പണം കടത്താനുള്ള ദമ്പതികളുടെ ശ്രമമെന്ന് വളാഞ്ചേരി എസ്.എച്ച്.ഒ ജിനേഷ് പറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടെ ആറ് തവണകളായി എട്ടു കോടിയോളം രൂപയുടെ കുഴൽപണമാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത് .

TAGS :

Next Story