Quantcast

അങ്കമാലി അതിരൂപത കുർബാന തർക്കത്തില്‍ കൂടുതൽ വിശ്വാസികൾ കോടതിയിലേക്ക്

കഴിഞ്ഞ ദിവസം എറണാകുളത്തെ രണ്ട് പള്ളികളിൽ ജനാഭിമുഖ കുർബാനയ്ക്ക് കോടതി സ്റ്റേ നൽകിയിരുന്നു

MediaOne Logo

Web Desk

  • Published:

    10 Feb 2024 4:09 AM GMT

More believers approach court demanding unified holy Mass in Ernakulam Angamaly Archdiocese
X

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത കുർബാന തർക്കത്തില്‍ കൂടുതൽ വിശ്വാസികൾ കോടതിയിലേക്ക്. ഏകീകൃത കുർബാന നടത്തണമെന്ന് ആവശ്യപ്പെട്ടാണു വിശ്വാസികൾ കോടതിയെ സമീപിക്കുന്നത്. കോടതി നിർദേശപ്രകാരം തൃപ്പൂണിത്തുറ സെന്‍റ് മേരീസ് പള്ളിയിൽ കമ്മിഷൻ സന്ദർശനം നടത്തുകയാണ്. കഴിഞ്ഞ ദിവസം എറണാകുളത്തെ രണ്ട് പള്ളികളിൽ ജനാഭിമുഖ കുർബാനയ്ക്ക് കോടതി സ്റ്റേ നൽകിയിരുന്നു.

എറണാകുളത്തെ രണ്ട് പള്ളികളിൽ സിനഡ് കുർബാന നടത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. പാലാരിവട്ടം, മാതാനഗർ പള്ളികളിലാണ് സിനഡ് നിർദേശപ്രകാരമുള്ള ഏകീകൃത കുർബാന നടത്താൻ ഉത്തരവുള്ളത്. ജനാഭിമുഖ കുർബാന സിനഡ് നിരോധിച്ചതാണെന്നും അതിനാൽ പള്ളികളിൽ സിനഡ് നിർദ്ദേശം നടപ്പാക്കാൻ കോടതി ഇടപെടമെന്നും ആവശ്യപ്പെട്ട് വിശ്വാസികൾ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ജനാഭിമുഖ കുർബാന നിരോധിച്ച് ഏകീകൃത കുർബാന നടത്താൻ കോടതി ഉത്തരവിട്ടത്.

Summary: More believers approach court demanding unified holy Mass in Ernakulam Angamaly Archdiocese

TAGS :

Next Story