8 ദേശീയ അതിവേഗ പാതകൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
50,655 കോടി രൂപ ചെലവില്‍ 936 കിലോമീറ്റർ അതിവേഗ പാതയാണ് നിര്‍മിക്കുക
ന്യൂഡൽഹി: എട്ട് ദേശീയ അതിവേഗ പാത പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 50,655 കോടി രൂപ ചെലവില്‍ 936 കിലോമീറ്റർ അതിവേഗ പാതയാണ് നിര്‍മിക്കുക.
പദ്ധതി രാജ്യവ്യാപകമായി റോഡ് യാത്രയും ചരക്കുഗതാഗതവും മെച്ചപ്പെടുത്തുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നാല്, ആറ്, എട്ട് വരി പാതകൾ അടങ്ങുന്നതാണ് പദ്ധതി.
ആഗ്ര - ഗ്വാളിയോർ ആറ് വരി ദേശീയ അതിവേഗ ഇടനാഴി പദ്ധതിയിൽ ഉൾപ്പെടുന്നു. അയോദ്ധ്യ റിങ് റോഡ് പദ്ധതി നാല് വരിയും കാൺപൂർ റിങ് റോഡ് പദ്ധതി ആറ് വരിപാതയുമാണ്.
പൂനെയ്ക്ക് സമീപം പദ്ധതിയുടെ ഭാഗമായി എട്ട് വരി പാതയും ഗുവാഹത്തി ബൈപ്പാസ് പദ്ധതിയിൽ ഉൾപ്പെടുത്തി നാല് വരിപാതയും നിർമിക്കും.
ഗുജറാത്തിൽ ദേശീയ അതിവേഗ ഇടനാഴിയുടെ ഭാഗമായി ആറ് വരി പാത നിർമിക്കും. റായ്പൂർ - റാഞ്ചി റൂട്ടിൽ നാല് വരി അതിവേഗ പാതയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പശ്ചിമ ബംഗാളിനെയും വടക്ക് കിഴക്കിനെയും ബന്ധിപ്പിക്കുന്ന ഖാരഗ്പുർ - മോറെഗ്രാം ദേശീയ അതിവേഗ ഇടനാഴിയും നാല് വരി പാതയാണ്.
Adjust Story Font
16