Quantcast

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് പ്രശംസ; കൂടുതൽ വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ആഗസ്റ്റ്​, സെപ്​റ്റംബർ മാസങ്ങളിലായി 1.11 കോടി ഡോസ്​ വാക്​സിനാണ്​ കേരളം ആവശ്യപ്പെട്ടത്.

MediaOne Logo

Web Desk

  • Updated:

    2021-08-16 15:39:53.0

Published:

16 Aug 2021 11:49 AM GMT

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് പ്രശംസ; കൂടുതൽ വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
X

കോവിഡ്​ പ്രതിരോധത്തിൽ കേരളത്തിന്‍റെ പ്രവർത്തനങ്ങളെ പ്രശംസിച്ച്​​ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്​ മാണ്ഡവ്യ. വാക്​സിനേഷനിലും മരണനിരക്ക്​ പിടിച്ചു നിർത്തുന്നതിലുമുള്ള കേരളത്തിന്‍റെ പ്രവർത്തനങ്ങൾക്കാണ്​ അഭിനന്ദനം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തിന് 267.35 കോടി രൂപയും കേന്ദ്രം അനുവദിച്ചു. ഇതുകൂടാതെ ഓരോ ജില്ലക്കും ഒരുകോടി രൂപ വീതം പ്രത്യേകം നൽകും. അതേസമയം, ഓണക്കാലത്ത് കോവിഡ് വ്യാപന തോത് കൈവിട്ടുപോകാതെ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

കേരളത്തില്‍ കോവിഡ് രണ്ടാം തരംഗം വൈകിയാണ് തുടങ്ങിയത്. അതാണ് രോഗവ്യാപനം കുറയാന്‍ കാരണമെന്നാണ് അവലോകന യോഗത്തിന്‍റെ വിലയിരുത്തല്‍. കോവിഡ് മരണ നിരക്ക് കുറച്ച് നിർത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. കേരളത്തിൽ ആരോഗ്യസംവിധാനം മികച്ചതാണെന്നും യോഗത്തിൽ കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. വാക്സിനേഷനിൽ കേരളം രാജ്യ ശരാശരിയേക്കാൾ മുന്നിലാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

കേരളത്തിന് കൂടുതൽ വാക്സിൻ ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പുനല്‍കി. ആഗസ്റ്റ്​, സെപ്​റ്റംബർ മാസങ്ങളിലായി 1.11 കോടി ഡോസ്​ വാക്​സിനാണ്​ കേരളം ആവശ്യപ്പെട്ടത്. വാക്സിന്‍ ഒരു തുള്ളിപോലും പാഴാക്കാതെ ഉപയോഗിച്ച നടപടിയെയും കേന്ദ്ര മന്ത്രി അഭിനന്ദിച്ചു. കേരളം സ്വന്തം നിലയിൽ വാക്സിൻ നിർമ്മിക്കാനുള്ള സാധ്യത ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചിരുന്നു.

കേരളത്തിലെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന്​ സംസ്ഥാനത്തെത്തിയത്. ഒന്നര മണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ മന്ത്രിമാർക്ക് പുറമെ ചീഫ് സെക്രട്ടറി, ഡി.ജി.പി, ആരോഗ്യവകുപ്പ് പ്രൻസിപ്പൽ സെക്രട്ടറി എന്നിവരും പങ്കെടുത്തു.

TAGS :

Next Story