Quantcast

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍; കേരളത്തിലെ 9 ഉദ്യോഗസ്ഥർക്ക് ബഹുമതി

എസ്.പിമാരായ ആര്‍.ഇളങ്കോ, വൈഭവ് സക്സേന, ഡി.ശില്‍പ്പ, അഡീഷണൽ എസ്.പി എം.കെ സുല്‍ഫിക്കര്‍ എന്നിവരുൾപ്പടെ മെഡലിന് അർഹരായി

MediaOne Logo

Web Desk

  • Updated:

    2023-08-12 12:22:12.0

Published:

12 Aug 2023 11:31 AM GMT

Medal for investigative excellence awarded to nine persons from Kerala
X

ന്യൂഡൽഹി: അന്വേഷണമികവിനുള്ള കേന്ദ്രആഭ്യന്തരമന്ത്രിയുടെ 2023ലെ മെഡലിന് കേരളത്തില്‍ നിന്ന് ഒന്‍പതുപേര്‍ അര്‍ഹരായി. എസ്.പിമാരായ ആര്‍.ഇളങ്കോ, വൈഭവ് സക്സേന, ഡി.ശില്‍പ്പ, അഡീഷണൽ എസ്.പി എം.കെ സുല്‍ഫിക്കര്‍, ഡിവൈ. എസ്.പിമാരായ പി.രാജ്കുമാര്‍, കെ.ജെ. ദിനില്‍, ഇന്‍സ്പെക്ടര്‍മാരായ കെ.ആര്‍ ബിജു, പി.ഹരിലാല്‍, സബ് ഇന്‍സ്പെക്ടര്‍ കെ. സാജന്‍ എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്.

എസ്.പി ആർ. ഇളങ്കോ നിലവില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ ടെക്നിക്കല്‍ ഇന്‍റലിജന്‍സ് വിഭാഗം എസ്.പിയാണ്. കൊല്ലം റൂറല്‍, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളില്‍ ജില്ലാ പോലീസ് മേധാവിയായിരുന്നു.

വൈഭവ് സക്സേന നിലവില്‍ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയാണ്. പോലീസ് ആസ്ഥാനത്ത് എ.എ.ഐ.ജിയായും തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണറായും ജോലി നോക്കി.

നിലവിൽ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയാണ് ഡി.ശില്‍പ്പ. കോട്ടയം ജില്ലാ പോലീസ് മേധാവി, വനിതാ ബറ്റാലിയന്‍ കമാണ്ടന്‍റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

എം.കെ സുല്‍ഫിക്കര്‍ നിലവില്‍ തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പിയാണ്. നെടുമങ്ങാട്, പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ ഡിവൈ.എസ്.പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പി.രാജ്കുമാര്‍ ഇപ്പോൾ കൊച്ചി സിറ്റി അസിസ്റ്റന്‍റ് കമ്മീഷണറാണ്. ശാസ്താംകോട്ട ഡിവൈ.എസ്.പിയായും വിജിലന്‍സ്, സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ ഇന്‍സ്പെക്ടറായും ജോലി ചെയ്തിട്ടുണ്ട്.

നിലവില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷന്‍ വിഭാഗം അസിസ്റ്റന്‍റ് കമ്മീഷണര്‍ ആയ ജെ.കെ. ദിനില്‍ തിരുവനന്തപുരം സിറ്റി, എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ ഡി സി ആര്‍ ബി അസിസ്റ്റന്‍റ് കമ്മീഷണര്‍, ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍, നെടുമങ്ങാട് ഡിവൈ.എസ്.പി എന്നീ തസ്തികകളില്‍ ജോലി ചെയ്തു.

ഇന്‍സ്പെക്ടർ കെ.ആര്‍ ബിജു നിലവില്‍ ചവറ പോലീസ് സ്റ്റേഷനില്‍ ജോലി നോക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ഫോര്‍ട്ട്, നെയ്യാറ്റിന്‍കര, ശ്രീകാര്യം പോലീസ് സ്റ്റേഷനുകളില്‍ ഇന്‍സ്പെക്ടറായും ജോലി ചെയ്തിട്ടുണ്ട്.

ഇന്‍സ്പെക്ടർ പി.ഹരിലാല്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ജോലി നോക്കുന്നു. എറണാകുളം ജില്ലയിലെ വരാപ്പുഴ, പത്തനംതിട്ടയിലെ തിരുവല്ല എന്നിവിടങ്ങളിൽ ഇന്‍സ്പെക്ടറായിരുന്നു.

സബ് ഇന്‍സ്പെക്ടർ കെ. സാജന്‍ നിലവില്‍ തിരുവനന്തപുരം റൂറൽ ജില്ലാ, ക്രൈംബ്രാഞ്ചില്‍ ജോലി നോക്കുന്നു. വെള്ളറട എസ്.ഐയായും ബാലരാമപുരം എ.എസ്.ഐയായും ജോലി ചെയ്തിട്ടുണ്ട്.

TAGS :

Next Story