Quantcast

മുണ്ടക്കൈയിലെ കേന്ദ്ര നിലപാട്; പ്രതിഷേധിച്ച് സംസ്ഥാനം

മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര നിലപാട് കേരളത്തൊടുള്ള വെല്ലുവിളിയെന്നു മന്ത്രി കെ.രാജൻ

MediaOne Logo

Web Desk

  • Updated:

    2024-11-15 06:38:29.0

Published:

15 Nov 2024 5:32 AM GMT

Union ministry challenges kerala by neglecting Mundakkai says minister K Rajan
X

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര നിലപാട് കേരളത്തൊടുള്ള വെല്ലുവിളിയെന്നു മന്ത്രി കെ രാജൻ. കേന്ദ്രത്തിന്റെ നിലപാട് യഥർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും കേന്ദ്രം അവഗണിച്ചാലും ദുരന്ത ബാധിതരെ സർക്കാർ ചേർത്ത് നിർത്തുമെന്നും മന്ത്രി പറഞ്ഞു.

മുണ്ടക്കൈയിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് അറിയിച്ചത്.ത കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് പ്രധാനമന്ത്രിക്ക് അയച്ച കത്തിനായിരുന്നു മറുപടി. എന്നാൽ കേന്ദ്രസഹാം ഔദാര്യമല്ലെന്നും കേരളത്തിന്റെ അവകാശമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രിയുടെ വാക്കുകൾ:

"കേരളം കൊടുത്ത മെമ്മോറാണ്ടത്തിൽ പിശകുണ്ടെന്നായിരുന്നു വയനാട് തെരഞ്ഞെടുപ്പിൽ അടക്കം പ്രചരിച്ചിരുന്നത്. ഇത് തെറ്റാണെന്നാണ് കേന്ദ്ര മന്ത്രിയുടെ കത്ത് തെളിയിക്കുന്നു... പിന്നെ പറയുന്നത് SDRFന്റെ പണം കേരളത്തിൽ ബാക്കിയുണ്ടെന്നാണ്. SDRFന്റെ മാനദണ്ഡങ്ങളിൽ പെടുന്നതേയല്ല ചൂരൽമലയിലെ അധികസഹായം.

ഒരാൾ മരിച്ചാൽ നാല് ലക്ഷം രൂപ, ഒരു വീട് പൂർണമായി തകർന്നാൽ 1 കോടി മുപ്പത് ലക്ഷം രൂപ, ഒരു വാഴ തകർന്ന് വീണാൽ ആറ് രൂപ എന്നിങ്ങനെയാണത്... അതിലെങ്ങനെയാണ് ചൂരൽമല ഉൾപ്പെടുക. അത് ഏത് ദുരന്തമുണ്ടായാലും കേരളത്തിൽ ഉപയോഗിക്കാൻ വേണ്ടിയാണ്. അതിന് കേന്ദ്രത്തിന്റെ അനുവാദം ആവശ്യമില്ല. 394 കോടി രൂപ ആ വകയിൽ കേരളത്തിലുണ്ട്. ഇതൊന്നും അറിയാത്ത ആളാണോ നിത്യാനന്ദ റായി എന്നറിയില്ല. അദ്ദേഹത്തെ ഞാൻ തന്നെ മൂന്ന് തവണ പോയി കണ്ടു.

കേന്ദ്രത്തിന്റെ നിലപാട് യാഥർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ല. മുൻകൂറായി തന്ന തുകയും നീക്കിയിരിപ്പുണ്ട് എന്ന് പറയുന്നതും മറ്റു ദുരന്തങ്ങൾക്കായി ഉപയോഗിക്കേണ്ടതാണ്. ഇന്ന് കോടതി ഈ വിഷയം പരിഗണിക്കുമ്പോൾ കോടതിയിൽ കേന്ദ്രത്തിന്റെ നിലപാട് എന്തെന്ന് അറിയണം. കേന്ദ്രം അവഗണിച്ചാലും ദുരന്ത ബാധിതരെ സർകാർ ചേർത്ത് നിർത്തും. ലോക മലയാളികളുടെയും മനുഷ്യസ്‌നേഹികളുടെയും സഹായത്തോടെ ഇത് സാധ്യമാക്കും. പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുത്ത് കേരളത്തിനുള്ള അവഗണനയ്‌ക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ടുപോകും".

TAGS :

Next Story