Quantcast

വിസി നിയമനത്തിൽ നിർണായക നീക്കവുമായി സർവകലാശാലകൾ

യോഗങ്ങളിൽ ഇടത് അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ളതിനാൽ പ്രതിനിധിയെ തീരുമാനിക്കാൻ സാധ്യതയില്ല

MediaOne Logo

Web Desk

  • Published:

    9 Feb 2024 1:38 AM GMT

kerala university
X

കേരള സര്‍വകലാശാല

തിരുവനന്തപുരം: സർക്കാർ-ഗവർണർ പോര് രൂക്ഷമായിരിക്കെ വിസി നിയമനത്തിൽ നിർണായക നീക്കവുമായി സർവകലാശാലകൾ. വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ കാർഷിക, കേരള, കൊച്ചിൻ സർവകലാശാലകൾ യോഗം ചേരാനുള്ള തീയതി പ്രഖ്യാപിച്ചു. യോഗങ്ങളിൽ ഇടത് അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ളതിനാൽ പ്രതിനിധിയെ തീരുമാനിക്കാൻ സാധ്യതയില്ല.

ഈ മാസം അവസാനത്തോടെ പ്രതിനിധിയെ നിശ്ചയിച്ച് നൽകണമെന്നും അല്ലാത്തപക്ഷം സ്വന്തം നിലയ്ക്ക് മുന്നോട്ടുപോകുമെന്നും ഗവർണർ സർവകലാശാലകൾക്ക് അന്ത്യ ശാസനം നൽകിയിരുന്നു.ഇതിന് പിന്നാലെ ആണ് യോഗങ്ങൾ വിളിച്ചത്. ഫെബ്രുവരി 16ന് സെനറ്റ് യോഗം ചേരുമെന്ന് കേരള സർവകലാശാല നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാർഷിക സർവകലാശാലയിൽ ഇന്ന് സെനറ്റ് യോഗം ചേരും. ഓൺലൈൻ ആയി യോഗം ചേരുന്നതിന് എതിരെ പ്രതിപക്ഷ അംഗങ്ങൾ രംഗത്ത് വന്നിട്ടുണ്ട്.

കൊച്ചി സർവ്വകലാശാലയിൽ പതിനേഴാം തിയതി ആണ് സെനറ്റ് നോമിനിയെ കണ്ടെത്താൻ ചർച്ച . കണ്ണൂർ സർവകലാശാലയിലും യോഗം ചേരാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ് .സെനറ്റ് ക്വാറം പൂർത്തിയാക്കിയ ശേഷം 27ന് യോഗം ചേരാനാണ് ആലോചന. സാങ്കേതിക സർവകലാശാലയിലും പ്രാഥമിക നടപടികൾ തുടങ്ങി. ഇവിടെ ബോർഡ് ഓഫ് ഗവർണർസ് യോഗം ചേർന്നാണ് പ്രതിനിധിയെ നിശ്ചയിക്കേണ്ടത്. അതിനു മുന്നോടിയായി ഈ മാസം 15ന് സിൻഡിക്കേറ്റ് യോഗം വിഷയം ചർച്ച ചെയ്യും.

നിയമസഭ പാസാക്കിയ സർവ്വകലാശാല ഭേദഗതി നിയമത്തിൽ തീർപ്പ് ആകാതെ സെർച്ച് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ നൽകേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം. ഇതേ നിലപാട് ഇടത് അംഗങ്ങൾ യോഗങ്ങളിൽ ഉന്നയിക്കും. അതിനാൽ തന്നെ യോഗത്തിൽ നിന്ന് പ്രതിനിധികളെ കണ്ടെത്താനുള്ള ഒരു സാധ്യതയുമില്ല.



TAGS :

Next Story