Quantcast

കോവിഡ് വ്യാപനം: സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മാറ്റി

ചാൻസലർ കൂടിയായ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാന്‍റെ നിർദേശത്തെ തുടർന്നാണ് സർവകലാശാലകൾ പരീക്ഷകൾ മാറ്റിയത്

MediaOne Logo

Web Desk

  • Updated:

    2021-04-18 10:40:14.0

Published:

18 April 2021 9:45 AM GMT

കോവിഡ് വ്യാപനം: സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മാറ്റി
X

സംസ്​ഥാനത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിവിധ സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കണ്ണൂർ സർവകലാശാല, എം.ജി. സർവകലാശാല, ആരോഗ്യ സർവകലാശാല, മലയാള സർവകലാശാല, ​സംസ്​കൃത സർവകലാശാല, സാ​ങ്കേതിക സർവകലാശാല എന്നിവയുടെ പരീക്ഷകളാണ്​ മാറ്റിവെച്ചത്​. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും. ചാൻസലർ കൂടിയായ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാന്‍റെ നിർദേശത്തെ തുടർന്നാണ് സർവകലാശാലകൾ പരീക്ഷകൾ മാറ്റിയത്. നാളെ മുതൽ നടത്തേണ്ട പരീക്ഷകൾ മാറ്റാനാണ് വൈസ് ചാൻസലർമാർക്ക് ​ഗവർണർ നിർ​ദ്ദേശം നൽകിയത്. കോവിഡ്​ കാലത്ത്​ പരീക്ഷ നടത്തുന്നതിനെതിരെ രക്ഷിതാക്കളും വിദ്യാർഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. പല പരീക്ഷ സെന്‍ററുകളും കണ്ടെയ്​ന്‍മെന്‍റ്​ സോണുകളിലായതിന്‍റെ ആശങ്കയാണ്​ രക്ഷിതാക്കളും വിദ്യാർഥികളും പങ്കുവെച്ചത്​.

അതിനിടെ, സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വല്ലാതെ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പൊതു പരീക്ഷകള്‍ ഇപ്പോള്‍ തന്നെ നടത്തണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

TAGS :

Next Story