Quantcast

കുസാറ്റ് അപകടം: സംഘാടക സമിതിക്ക് വീഴ്ച പറ്റിയെന്ന് സർവകലാശാല, പ്രിൻസിപ്പലിനെ മാറ്റിയത് രാഷ്ട്രീയപ്രേരിതമെന്ന് എംപ്ലോയീസ് യൂണിയൻ

സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണം നടക്കുന്നതിനിടെയാണ് കുസാറ്റ് വിശദീകരണക്കുറിപ്പ് ഇറക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-11-29 03:03:48.0

Published:

29 Nov 2023 3:01 AM GMT

കുസാറ്റ് അപകടം: സംഘാടക സമിതിക്ക് വീഴ്ച പറ്റിയെന്ന് സർവകലാശാല, പ്രിൻസിപ്പലിനെ മാറ്റിയത് രാഷ്ട്രീയപ്രേരിതമെന്ന് എംപ്ലോയീസ് യൂണിയൻ
X

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ സംഘാടക സമിതിക്ക് വീഴ്ച പറ്റിയെന്ന് സർവകലാശാലയുടെ വിശദീകരണ കുറിപ്പ്. നിഖിത ഗാന്ധിയുടെ ഗാനമേളയാണ് നടക്കുന്നതെന്ന് അറിയിച്ചില്ല, സെലിബ്രേറ്റി ഗാനമേളകൾ നടത്തുന്നത് നിബന്ധനകൾക്ക് വിരുദ്ധമാണെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.

സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണം നടക്കുന്നതിനിടെയാണ് കുസാറ്റ് വിശദീകരണക്കുറിപ്പ് ഇറക്കിയത്. എന്നാല്‍ സുരക്ഷ ആവശ്യപ്പെട്ട് പ്രിൻസിപ്പൽ, രജിസ്ട്രാർക്ക് നൽകിയ കത്തിനെ കുറിച്ച് വിശദീകരണ കുറിപ്പിൽ പരാമർശമില്ല.

അതേസമയം കുസാറ്റ് അപകടത്തിന് പിന്നാലെ പ്രിൻസിപ്പല്‍ ദീപക് കുമാർ സാഹുവിനെ നീക്കിയത് രാഷ്ട്രീയപ്രേരിതമെന്ന് കുസാറ്റ് എംപ്ലോയിസ് യൂണിയൻ ആരോപിച്ചു.

'വാദിയെ പ്രതിയാക്കുന്ന നടപടിയാണിത്. രേഖാമൂലം സുരക്ഷ ആവശ്യപ്പെട്ട പ്രിൻസിപ്പൽ ഉത്തരവാദിത്തം നിർവഹിച്ചിട്ടുണ്ട്. സുരക്ഷ ആവശ്യപ്പെട്ട് പ്രിൻസിപ്പൽ റജിസ്ട്രാർക്ക് നൽകിയ കത്തിനെ കുറിച്ച് വി.സി മറുപടി പറയുന്നില്ല. രജിസ്ട്രാറെ സംരക്ഷിക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും യൂണിയൻ ആരോപിച്ചു.

Watch Video Report


TAGS :

Next Story