ഉണ്ണി മുകുന്ദൻ 'അമ്മ' ട്രഷറർ സ്ഥാനം രാജിവെച്ചു
'ദീര്‍ഘമായ ആലോചനയ്ക്ക് ശേഷമാണ് കഠിനമായ ഈ തീരുമാനത്തിലേക്കെത്തിയത്'
കോഴിക്കോട്: മലയാള സിനിമാ താര സംഘടനയായ 'അമ്മ'യുടെ ട്രഷറർ സ്ഥാനം രാജിവെച്ച് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് നടൻ ഇക്കാര്യം അറിയിച്ചത്.
'ദീര്‍ഘമായ ആലോചനയ്ക്ക് ശേഷമാണ് കഠിനമായ ഈ തീരുമാനത്തിലേക്കെത്തിയത്. പദവിയിലുണ്ടായിരുന്ന കാലം വളരെയധികം ആസ്വദിച്ചിരുന്നു. അടുത്തിടെ ജോലിയുടെ സമ്മര്‍ദം കൂടിയത് എന്റെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചു. ഇത് ബാലന്‍സ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാൽ ട്രഷറർ പദവിയില്‍ നിന്ന് പിന്‍വാങ്ങുകയാണ്. ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ പദവിയിൽ തുടരും. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. പിൻഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു' -ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
Next Story
Adjust Story Font
16