കയർ തൊഴിലാളികളെ സംരക്ഷിക്കാൻ തയ്യാറാകുന്നില്ല; പി രാജീവിനെതിരെ സിപിഐ
പരമ്പരാഗത കയർ വ്യവസായം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് നേരിടുന്നത്
ആലപ്പുഴ: കയർ തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് സിപിഐ. ആലപ്പുഴ ജില്ലാ സമ്മേളനത്തിലായിരുന്നു വിമർശനം. കയർ വ്യവസായ പ്രതിസന്ധിയെക്കുറിച്ച് പഠിക്കാനോ പരിഹാരം കണ്ടെത്തുവാനോ വകുപ്പ് മന്ത്രി പി രാജീവ് തയ്യാറാകുന്നില്ല. മന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമെന്നും സിപിഐ പറഞ്ഞു. പരമ്പരാഗത കയർ വ്യവസായം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് നേരിടുന്നത്. കയർ തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ നിയമനിർമാണം നടത്തണമെന്നും സിപിഐ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16