സിപിഎം കേന്ദ്ര കമ്മിറ്റി പട്ടികയെ എതിര്‍ത്ത് യുപി,മഹാരാഷ്ട്ര ഘടകം; അസാധാരണ വോട്ടെടുപ്പ്
മഹാരാഷ്ട്രയില്‍ നിന്നുള്ള ഡോ.കാരാട് സിസിയിലേക്ക് മത്സരിക്കുന്നു

മധുര: സിപിഎം കേന്ദ്ര കമ്മിറ്റി പട്ടികയെ എതിർത്ത് യുപി, മഹാരാഷ്ട്ര ഘടകം. യുപി സംസ്ഥാന സെക്രട്ടറി രവിശങ്കർ മിശ്ര വോട്ടെടുപ്പ് ആവശ്യപ്പെട്ടു.
കേന്ദ്ര കമ്മിറ്റി പാനലിനെതിരെ വോട്ടിംഗ് ആവശ്യപ്പെടുന്നത് അസാധാരണം. മഹാരാഷ്ട്രയില്‍ നിന്നുള്ള ഡോ.കാരാട് കേന്ദ്രകമ്മിറ്റിയിലേക്ക് മത്സരിച്ചു.
അതേസമയം, എം.എ ബേബി സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബേബിയെ എതിർത്തിരുന്ന ബംഗാൾ ഘടകവും പിന്മാറുകയായിരുന്നു. പോളിറ്റ് ബ്യൂറോയുടെ തീരുമാനത്തിൽ വോട്ടെടുപ്പ് വേണ്ടെന്നും കേന്ദ്രകമ്മിറ്റിയിൽ ധാരണയായി. ഇഎംഎസിന് ശേഷം ജനറൽ സെക്രട്ടറി സ്ഥാനത്തേത്തുന്ന മലയാളിയാണ് എം.എ ബേബി. പോളിറ്റ് ബ്യൂറോയിലെ പ്രായപരിധിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രം ഇളവ് നൽകി. മന്ത്രി പി.എ മുഹമ്മദ് റിയാസ് കേന്ദ്ര കമ്മിറ്റിയിലുണ്ടാകില്ല.ടി.പി രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ എന്നിവർ കേന്ദ്ര കമ്മിറ്റി പട്ടികയിലുണ്ട്.
Next Story
Adjust Story Font
16