Quantcast

സംസ്ഥാനത്ത് ഇന്നു മുതൽ അഞ്ച് ദിവസം കടുത്ത നിയന്ത്രണം: അനുമതി അവശ്യ സര്‍വീസുകള്‍ക്ക് മാത്രം

ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്തതാണ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ കാരണം

MediaOne Logo

Web Desk

  • Published:

    5 Jun 2021 12:50 AM GMT

സംസ്ഥാനത്ത് ഇന്നു മുതൽ അഞ്ച് ദിവസം കടുത്ത നിയന്ത്രണം: അനുമതി അവശ്യ സര്‍വീസുകള്‍ക്ക് മാത്രം
X

സംസ്ഥാനത്ത് ഇന്ന് മുതൽ ബുധനാഴ്ച വരെ ലോക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കും. അവശ്യ സേവനങ്ങൾക്ക് മാത്രമാകും അനുമതി. ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്തതാണ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ കാരണം.

കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവ് രേഖപ്പെടുത്താത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കി രോഗികളുടെ എണ്ണം കുറക്കാൻ സർക്കാർ തീരുമാനിച്ചത്. ലോക്ഡൗണിൽ ഇളവുകൾ നൽകിയ സ്ഥാപനങ്ങളൊന്നും ഇന്ന് മുതൽ പ്രവർത്തിക്കില്ല. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി ഉള്ളത്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഒൻപത് മുതൽ രാത്രി ഏഴര വരെ തുറന്ന് പ്രവർത്തിക്കാം. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ അന്തർ ജില്ലാ യാത്രകൾ അനുവദിക്കൂ.

റെയിൽ-വ്യോമ മാർഗം വരുന്ന യാത്രക്കാർ ടിക്കറ്റ് കയ്യിൽ കരുതണം. ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലെത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. നിരത്തിൽ വാഹനങ്ങളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ പൊലീസ് പരിശോധനയും കൂടുതൽ കടുപ്പിക്കും. സത്യവാങ്മൂലം കയ്യിൽ കരുതാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നിർദേശം. റബ്ബർ മരങ്ങൾ മുറിക്കുന്നതിനും പുതിയ തൈകൾ നട്ടുപിടിപ്പിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്.

TAGS :

Next Story