'സി.പി.എമ്മിന്റെ അഴിമതിപ്പണം പാർക്ക് ചെയ്യുന്ന സ്ഥലമാണ് ഊരാളുങ്കൽ സൊസൈറ്റി'; വി.ഡി സതീശൻ
'മാധ്യമ വേട്ട ഏറ്റവും ഭീതിദമായ നിലയിൽ കേരളത്തിലുമെത്തി'
തിരുവനന്തപുരം: സി.പി.എമ്മിന്റെ അഴിമതി പണം പാർക്ക് ചെയ്യുന്ന സ്ഥലമാണ് ഊരാളുങ്കൽ സൊസൈറ്റിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. 'ഊരാളുങ്കൽ സൊസൈറ്റിക്ക് വഴിവിട്ട് കേരളത്തിലെ പ്രവൃത്തികൾ നൽകുകയാണ്. അതിന് വേണ്ടിയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് പരിധിവിട്ട് ഇളവ് നൽകിയിരിക്കുന്നത്. കേരളത്തിലെ ഏത് പ്രവൃത്തികളും ഇനി ഊരാളുങ്കലിന് എടുക്കാം'.കറക്കുകമ്പനികളും ഊരാളുങ്കലും ചേർന്ന് ഖജനാവ് കൊളളയടിക്കുകയാണെന്നും സതീശൻ വാർത്താസമ്മേളത്തിൽ പറഞ്ഞു.
'മാധ്യമ വേട്ട ഏറ്റവും ഭീതിദമായ നിലയിൽ കേരളത്തിലുമെത്തി. ദേശീയ തലത്തിൽ സംഘപരിവാർ നടത്തുന്ന രീതിയാണ് കേരളത്തിലും നടക്കുന്നത്. .പൊലീസിനെ ഉപയോഗിച്ച് മാധ്യമപ്രവർത്തകരെ വരുതിയിലാക്കാൻ ശ്രമിക്കുകയാണ്.സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ എതിർത്ത് സംസാരിക്കുന്നവർക്കെതിരെ കേസെടുക്കും. എതിരായി സംസാരിക്കുന്നവർക്കെതിരെ കേസെടുത്ത് ഭീഷണിപ്പെടുത്തുകയാണ്. വ്യാജരേഖചമച്ചകേസിലും കാട്ടാക്കട കോളജിലെ ആൾമാറാട്ടക്കേസിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല'. സർക്കാറിനെതിരെ എതിർക്കുന്ന പ്രതിപക്ഷനേതാക്കന്മാർക്കെതിരെയും മാധ്യമപ്രവർത്തകർക്കെതിരെയും കേസെടുക്കുന്നതിനാണ് പൊലീസിന് ധൃതിയെന്നും സതീശൻ പറഞ്ഞു.
'കേരളത്തിലെ പോലീസ് കൈകാലുകൾ വരിഞ്ഞു കെട്ടി ലോക്കപ്പിൽ കിടക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കേരളത്തിലെ പൊലീസിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്.അവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. അവരുടെ തീരുമാനത്തിന് എതിരെ നിൽക്കുന്നവരെ സ്ഥലംമാറ്റുകയും നടപടിയെടുക്കുകയും ചെയ്യും. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരായ കേസ് കെട്ടിച്ചമച്ചതാണ്. ഒറ്റനോട്ടത്തിൽ തന്നെ ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് കൊച്ചുകുട്ടികൾക്ക് പോലും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16