SRIT ബന്ധം അവസാനിച്ചെന്ന ഊരാളുങ്കൽ വാദം തെറ്റ്: കമ്പനി സജീവം, രേഖകൾ മീഡിയവണിന്
യു.എൽ.സി.സി.എസ് എസ്.ആർ.ഐ.ടി എന്ന സംയുക്ത കമ്പനി ഇപ്പോഴും സജീവമാണെന്ന് കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിലെ രേഖകളിൽ വ്യക്തം
തിരുവനന്തപുരം: എ.ഐ ക്യാമറ പദ്ധതിയുടെ കരാർ ലഭിച്ച സ്വകാര്യ കമ്പനി എസ്.ആർ.ഐ.ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന വാദം തെറ്റ്. യു.എൽ.സി.സി.എസ് എസ്.ആർ.ഐ.ടി എന്ന സംയുക്ത കമ്പനി ഇപ്പോഴും സജീവമാണെന്ന് കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിലെ രേഖകളിൽ വ്യക്തം. രേഖകൾ മീഡിയവണിന് ലഭിച്ചു.
സംസ്ഥാനത്ത് എ.ഐ ക്യാമറകൾ സ്ഥാപിക്കാനുള്ള കരാർ സ്വന്തമാക്കിയത് എസ്.ആർ.ഐ.ടി എന്ന സ്ഥാപനമായിരുന്നു. ഈ സ്ഥാപനവും ഊരാളുങ്കലും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന വാർത്തകൾ ഇന്നലെ പുറത്തുവന്നപ്പോൾ യു.എൽ.സി.സി.എസ് അത് നിഷേധിച്ചിരുന്നു. 2018ൽ അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചുവെന്നായിരുന്നു കമ്പനി വിശദീകരണം. എന്നാൽ രേഖകൾ പരിശോധിക്കുമ്പോൾ കമ്പനി ഇപ്പോഴും ആക്ടീവാണ് എന്നാണ് വെബ്‌സൈറ്റ് പറയുന്നത്.
Next Story
Adjust Story Font
16