Quantcast

രാത്രി വാഷിംഗ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

രാത്രി, വാഷിംഗ് മെഷീനിൽ തുണിയിട്ട് ഓൺ ചെയ്തതിനുശേഷം ഉറങ്ങാൻ പോകുന്ന ശീലം നമ്മളിൽ ചിലർക്കെങ്കിലുമുണ്ട്

MediaOne Logo

Web Desk

  • Published:

    7 May 2024 2:33 AM GMT

Washing machine
X

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോഡിലൂടെയാണ് കടന്നുപോകുന്നത്. ചൂട് കൂടിയതോടെയാണ് ഉപഭോഗം കൂടിയത്. അനാവശ്യമായി വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ചും മിതമായ ഉപയോഗിക്കുന്നതിനെക്കുറിച്ച് കെ.എസ്.ഇ.ബി പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ രാത്രി വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

കെ.എസ്.ഇ.ബിയുടെ കുറിപ്പ്

രാത്രി, വാഷിംഗ് മെഷീനിൽ തുണിയിട്ട് ഓൺ ചെയ്തതിനുശേഷം ഉറങ്ങാൻ പോകുന്ന ശീലം നമ്മളിൽ ചിലർക്കെങ്കിലുമുണ്ട്. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയിലുള്ള സമയത്തെ ക്രമാതീതമായ വൈദ്യുതി ആവശ്യകത കാരണം പലയിടങ്ങളിലും വൈദ്യുതി തടസ്സമുൾപ്പെടെ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഈ ശീലം ഒന്ന് മാറ്റുന്നത് നന്നായിരിക്കും. വാഷിംഗ് മെഷീൻ പകൽ സമയത്ത് പ്രവർത്തിപ്പിക്കുന്നതാണ് അഭികാമ്യം. പ്രിയപ്പെട്ട ഉപഭോക്താക്കൾ സഹകരിക്കുമല്ലോ...

TAGS :

Next Story