Quantcast

ഉത്രയുടെ മരണം കൊലപാതകമെന്ന് പ്രോസിക്യൂഷന്‍

കൊലപാതകമെന്ന് വിദഗ്ധ സമിതി കണ്ടെത്തിയ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

MediaOne Logo

Web Desk

  • Published:

    2 July 2021 11:36 AM GMT

ഉത്രയുടെ മരണം കൊലപാതകമെന്ന് പ്രോസിക്യൂഷന്‍
X

അഞ്ചലിലെ ഉത്രയുടെ മരണം കൊലപാതകമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. പ്രതി സൂരജ് കൊലനടത്തിയത് മയക്കുമരുന്ന് നല്‍കിയ ശേഷമാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി മോഹന്‍രാജ് കോടതിയെ അറിയിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് മുമ്പാകെയാണ് അന്തിമവാദം ആരംഭിച്ചത്.

കൊലപാതകമെന്ന് വിദഗ്ധ സമിതി കണ്ടെത്തിയ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. സര്‍പ്പ ശാസ്ത്രജ്ഞന്‍ മവീഷ് കുമാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അന്‍വര്‍, വെറ്ററിനറി ഡോക്ടര്‍ ഡോ. കിഷോര്‍ കുമാര്‍, ഫോറന്‍സിക് മെഡിസിന്‍ മേധാവി ഡോ. ശശികല എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്. പാമ്പു പിടിത്തക്കാരന്‍ ചാത്തന്നൂര്‍ സ്വദേശി സുരേഷ് മാപ്പുസാക്ഷിയാണ്.

പ്രതിഭാഗം സാക്ഷി വിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും മൂന്ന് സിഡികള്‍ തൊണ്ടിമുതലായി കോടതി മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി.

TAGS :

Next Story