Quantcast

ഉത്തരാഖണ്ഡ് ബസ് അപകടം; മരണം 32 ആയി

അപകടത്തിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചെന്ന് സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-10-05 15:02:09.0

Published:

5 Oct 2022 2:59 PM GMT

ഉത്തരാഖണ്ഡ് ബസ് അപകടം; മരണം 32 ആയി
X

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിറ​യെ യാത്രക്കാരുമായി പോയ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 32 ആയി. 18 പേരാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായി.

പൗരി ഗഢ്‍വാൾ ജില്ലയിലെ റിഖ്‌നിഖൽ- ബൈറോഖൽ റോഡിൽ സിംദി ഗ്രാമത്തിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. 21 പേരെ രാത്രി തന്നെ പൊലീസും എസ്.ഡി.ആർ.എഫും രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇവരിൽ മൂന്ന് പേർ കൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

50 പേരാണ് ബസിലുണ്ടായിരുന്നത്. 500 മീറ്റർ ആഴത്തിലേക്കാണ് ബസ് മറിഞ്ഞത്. സംസ്ഥാന ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകട സ്ഥലത്ത് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി സന്ദർശനം നടത്തി.

ഉത്തരാഖണ്ഡിൽ ഇന്നലെ നടക്കുന്ന രണ്ടാമത്തെ ദുരന്തമാണിത്. ദ്രൗപതി ദണ്ഡ കൊടുമുടിയിൽ ഹിമപാതമുണ്ടായി പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. ഇവരെല്ലാവരും ഉത്തരകാശിയിലെ നെഹ്റു മൗണ്ടനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ്. 14 പേരെ രക്ഷപെടുത്തി. 28 പർവതാരോഹകരാണ് ഇവിടെ കുടുങ്ങിയത്. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.

TAGS :

Next Story