Quantcast

‘ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ എഡിജിപിയെ നിയോഗിച്ചത് മുഖ്യമന്ത്രി’: ഗുരുതര ആരോപണവുമായി വി.ഡി സതീശൻ

'തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ’

MediaOne Logo

Web Desk

  • Updated:

    2024-09-04 08:06:19.0

Published:

4 Sep 2024 6:53 AM GMT

‘ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ എഡിജിപിയെ നിയോഗിച്ചത്  മുഖ്യമന്ത്രി’: ഗുരുതര ആരോപണവുമായി വി.ഡി സതീശൻ
X

തിരുവനന്തപുരം: ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ എഡിജിപി എം.ആർ അജിത് കുമാറിനെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൃശൂരിലെ ആർഎസ്എസ് ക്യാമ്പിനിടെയായിരുന്നു കൂടിക്കാഴ്ചയെന്നും വി.ഡി സതീശൻ പറഞ്ഞു. 2023 മേയ് 20 മുതൽ 22 വരെ യുള്ള ആർഎസ്എസ് ക്യാമ്പിനിടെയായിരുന്നു ഇത്. ഔദ്യോഗിക വാഹനത്തിനു പകരം സ്വകാര്യ വാഹനത്തിലെത്തിയ എഡിജിപി ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി ഒരുമണിക്കൂറോളം സംസാരിച്ചു. മുഖ്യമന്ത്രി എന്ത്കാര്യമാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി വഴി ആർഎസ്എസ് ജനറൽ സെക്രട്ടറിയോട് പറഞ്ഞതെന്നും സതീശൻ ചോദിച്ചു. തിരുവനന്തപുരത്തെ ഒരു ആർഎസ്എസ് നേതാവും ഇതിന് ഇടനിലക്കാരനായി. ആ ബന്ധമാണ് തൃശൂരിൽ തുടർന്നതെന്നും സതീശന്‍ പറഞ്ഞു.

കേന്ദ്ര ഏജൻസികളുടെ കേസിൽ നിന്നും രക്ഷപ്പെടാനാണ് ഈ അവിശുദ്ധബന്ധമെന്നും അതിന്റെ പ്രതിഫലനമാണ് തൃശൂരിലെ തെരഞ്ഞെടുപ്പിൽ കണ്ടതെന്നും സതീശൻ പറഞ്ഞു. തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു ഇതെന്നും സതീശന്‍ ആരോപിച്ചു.

എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ആർഎസ്എസിന് വേണ്ടിയാണെന്നും ആർഎസ്എസുമായി മുഖ്യമന്ത്രിക്ക് അവിഹിത ബാന്ധവമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മലപ്പുറം മരം മുറി കേസുമായി ബന്ധപ്പെട്ട് മീഡിയവൺ പുറത്ത് വിട്ട വാർത്ത ഞെട്ടിക്കുന്നതാണെന്ന് സതീശൻ പറഞ്ഞു. എസ്.പി സുജിത് ദാസിനെ ഒരു മിനുട്ട് പോലും സർവീസിൽ വച്ചുകൊണ്ടിരിക്കാൻ കഴില്ലെന്നും സതീശൻ പറഞ്ഞു.

TAGS :

Next Story