Quantcast

'ഗവര്‍ണര്‍ക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തി'; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

''കേരളത്തിലെ സര്‍വകലാശാലകളെ രാഷ്ട്രീയവല്‍കരിക്കുന്ന സര്‍ക്കാരിന് ഗവര്‍ണര്‍ കുടപിടിച്ചുകൊടുക്കുകയാണ്''

MediaOne Logo

Web Desk

  • Updated:

    2022-01-04 10:22:51.0

Published:

4 Jan 2022 10:00 AM GMT

ഗവര്‍ണര്‍ക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തി; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്
X

ഡി-ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവര്‍ണര്‍ നിയമപരമായുള്ള അധികാരം ഉപയോഗിക്കുന്നില്ല. കേരളത്തിലെ സര്‍വകലാശാലകളെ രാഷ്ട്രീയവല്‍കരിക്കുന്ന സര്‍ക്കാറിന് ഗവര്‍ണര്‍ കുടപിടിച്ചുകൊടുക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.

സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി വൈസ് ചാന്‍സലറെ പുനര്‍നിയമിച്ചു. തെറ്റാണ് ചെയ്തതെന്ന് സമ്മതിച്ചിട്ടും തെറ്റ് തിരുത്താന്‍ ഗവര്‍ണര്‍ തയാറായില്ല. തെറ്റുതിരുത്താത്ത ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയോട് ഭക്തിയാണ്- അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ അതിന്റെ അന്തസ്സ് കാണിക്കണം. അദ്ദേഹത്തിന് രാഷ്ട്രീയപരമായി യാതൊരു സ്ഥിരതയുമില്ല. ഗവര്‍ണര്‍ ഭരണപരമായ തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ ഇനിയും വിമര്‍ശിക്കും. എല്ലാ നിയമങ്ങളും ലംഘിച്ച് നിയമനം നടത്തുന്നതിനെയാണ് ഞങ്ങള്‍ വിമര്‍ശിക്കുന്നതെന്നും ഡി-ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ വാതുറക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

TAGS :

Next Story