Quantcast

'നിയമസഭയിൽ കള്ളം പറഞ്ഞു': മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്ന് വി.ഡി സതീശൻ

'ബാഗേജ് എടുക്കാൻ മറന്നില്ലെന്ന് മുഖ്യമന്ത്രി സഭയിൽ കള്ളം പറഞ്ഞു, മകളുടെ കാര്യത്തിലും മുഖ്യമന്ത്രി പറഞ്ഞത് കളളമാണ്'

MediaOne Logo

Web Desk

  • Updated:

    2022-06-30 06:27:01.0

Published:

30 Jun 2022 6:26 AM GMT

നിയമസഭയിൽ കള്ളം പറഞ്ഞു: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്ന് വി.ഡി സതീശൻ
X

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബാഗേജ് എടുക്കാൻ മറന്നില്ലെന്ന് മുഖ്യമന്ത്രി സഭയിൽ കള്ളം പറഞ്ഞു, മകളുടെ കാര്യത്തിലും മുഖ്യമന്ത്രി പറഞ്ഞത് കളളമാണ്. സ്വപ്‌നയുടെത് ഗുരുതര ആരോപണമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പരിസ്ഥിതിലോല മേഖലയിൽ സർക്കാരിന് മൂന്ന് വീഴ്ചകൾ സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയ പരിധി ഒരു കിലോമീറ്റർ ആക്കിയത് ആദ്യത്തെ തെറ്റാണ്. ജനവാസ മേഖലകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചത് രണ്ടാമത്തെ തെറ്റ്. സുപ്രീംകോടതി വിധി മന്ത്രിസഭ യോഗംചേര്‍ന്ന് ചോദിച്ച് വാങ്ങിയതാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം ബഫർസോൺ വിഷയത്തിലെ സുപ്രീംകോടതി വിധിയിൽ റിവ്യു പെറ്റീഷൻ നൽകുന്നതിൽ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്ന് വനം മന്ത്രി പറഞ്ഞു. വിധിയിയുടെ പ്രത്യാഘാതം കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തും. മലയോര മേഖലയിലെ ആളുകളെ ബാധിക്കുന്നത് ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സ്പീക്കര്‍ പരിഗണിച്ചില്ല.

TAGS :

Next Story