പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ല; പിന്തുണ പ്രഖ്യാപിച്ച് വി.മുരളീധരന്‍
മുസ് ലിംകളെ മുഴുവന്‍ മോശക്കാരായി ചിത്രീകരിക്കുന്നതിനെ ആരും പിന്തുണക്കുന്നില്ല. താനും അതിനെ എതിര്‍ക്കും. എന്നാല്‍ ചില ജിഹാദികള്‍ നടത്തുന്ന കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ അത് പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ല. തോമസ് മാഷുടെ കൈ വെട്ടിയ കാലം കഴിഞ്ഞെന്നും ഇനി അത് നടക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
കേരളത്തില്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. അദ്ദേഹത്തിന്റെ സമുദായത്തിന്റെ ചില ആശങ്കകള്‍ വ്യക്തമാക്കുകയാണ് ബിഷപ്പ് ചെയ്തത്. അതൊരു വൈകാരിക അഭിപ്രായമല്ല, എഴുതിവായിച്ച സുചിന്തിത അഭിപ്രായമാണ്. അതിനെതിരെ പറഞ്ഞതുകൊണ്ട് സത്യങ്ങള്‍ ഇല്ലാതാവില്ലെന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നവര്‍ മനസിലാക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും ഇതിനെതിരെ പറയുമ്പോള്‍ അവര്‍ ജിഹാദികളുടെ വക്താക്കളാണോ എന്ന ചോദ്യമുയരുന്നു. മുസ് ലിംകളെ മഴുവന്‍ മോശക്കാരായി ചിത്രീകരിക്കുന്നതിനെ ആരും പിന്തുണക്കുന്നില്ല. താനും അതിനെ എതിര്‍ക്കും. എന്നാല്‍ ചില ജിഹാദികള്‍ നടത്തുന്ന കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ അത് പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ല. തോമസ് മാഷുടെ കൈ വെട്ടിയ കാലം കഴിഞ്ഞെന്നും ഇനി അത് നടക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. കേരളത്തില്‍ ഐ.എസ് സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞത് മുന്‍ ഡി.ജി.പിയാണ്. അദ്ദേഹത്തെക്കാള്‍ ആധികാരികമായി ആരാണ് കേരളത്തിലെ തീവ്രവാദത്തെക്കുറിച്ച് പറയേണ്ടതെന്നും മുരളീധരന്‍ ചോദിച്ചു.
അതേസമയം നാര്‍കോട്ടിക് ജിഹാദ് ഉണ്ടെന്ന വിദ്വേഷ പരാമര്‍ശത്തില്‍ ഉറച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. ബിഷപ്പിനെ പിന്തുണച്ചുകൊണ്ട് ദീപിക ദിനപത്രം ഇന്ന് മുഖപ്രസംഗമെഴുതി. ദീപികയില്‍ പ്രസംഗത്തിന്റെ പൂര്‍ണ രൂപം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ച് സി.എം.ഐ വൈദികന്റെ പ്രത്യേക ലേഖന പരമ്പരയും ദീപികയില്‍ ആരംഭിച്ചു. അതേസമയം വിവാദ പ്രസംഗം നടത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും ബിഷപ്പിനെതിരെ നിരവധി സംഘടനകള്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
Adjust Story Font
16