Quantcast

'നിദ ഫാത്തിമയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണം'; മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ച് വി.ശിവൻകുട്ടി

കായിക മന്ത്രി വി അബ്ദുറഹിമാൻ ഇന്ന് നിദ ഫാത്തിമയുടെ വീട് സന്ദർശിക്കും

MediaOne Logo

Web Desk

  • Updated:

    2022-12-23 09:29:44.0

Published:

23 Dec 2022 8:45 AM GMT

നിദ ഫാത്തിമയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണം; മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ച് വി.ശിവൻകുട്ടി
X

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മലയാളി സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി കത്തയച്ചു. കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണവും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രകായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂർ എ.എം ആരിഫ് എം.പിക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

നിദ ഫാത്തിമയുടെ മരണം എ.എം ആരിഫ് എംപി പാർലമെന്റിൽ ഉന്നയിച്ചിരുന്നു. അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. വിവിധ സ്പോർട്സ് അസോസിയേഷനുകളുടെ കിടമത്സരമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും കേരളത്തിന്റെ മത്സരാർഥികളെ ആട്ടിയോടിക്കാൻ ശ്രമം നടത്തിയെന്നും എ.എം ആരിഫ് മീഡിയവണിനോട് പറഞ്ഞിരുന്നു.

കേന്ദ്ര സ്പോർട്സ് വകുപ്പ് നിദ ഫാത്തിമയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും വളരെ കൃത്യവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും പി.സന്തോഷ് കുമാർ എം.പി ആവശ്യപ്പെട്ടു. കേരളത്തിൽ നിന്ന് പോകുന്ന കുട്ടികളുടെ താമസം,ഭക്ഷണം എന്നിവയുടെ കാര്യത്തിൽ ശ്രദ്ധയും മുൻകരുതലും ബന്ധപ്പെട്ടവർ എടുത്തിട്ടില്ലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കായിക മന്ത്രി വി അബ്ദുറഹിമാൻ ഇന്ന് നിദ ഫാത്തിമയുടെ വീട് സന്ദർശിക്കും. നിദ ഫാത്തിമയുടെ മൃതദേഹം ഇന്നുതന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും അസോസിയേഷൻ ഭാരവാഹികളും.

TAGS :

Next Story