Quantcast

മുഖ്യമന്ത്രിക്ക് കേരള ജനതയോട് സംസാരിക്കാൻ പിആർ ഏജൻസിയുടെ ആവശ്യമില്ല: മന്ത്രി വി.ശിവന്‍കുട്ടി

പിആർ ഏജൻസിയുടെ സഹായത്തോടെ വളർന്നുവന്ന പാർട്ടിയല്ല ഞങ്ങളുടേത്

MediaOne Logo

Web Desk

  • Updated:

    2024-10-02 05:39:38.0

Published:

2 Oct 2024 3:39 AM GMT

v sivankutty
X

തിരുവനന്തപുരം: പിആർ ബന്ധം പറഞ്ഞുള്ള ദ ഹിന്ദു വിശദീകരണം തള്ളിപ്പറഞ്ഞ് സിപിഎം നേതാക്കൾ. മുഖ്യമന്ത്രിക്ക് കേരള ജനതയോട് സംസാരിക്കാൻ പിആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പിആർ ഏജൻസിയുടെ സഹായത്തോടെ വളർന്നുവന്ന പാർട്ടിയല്ല ഞങ്ങളുടേത് . മാധ്യമങ്ങൾ പ്രശ്നങ്ങൾ വളച്ചൊടിച്ചു മുഖ്യമന്ത്രിക്കെതിരെ ആക്കുന്നു. അതൊന്നും ജനങ്ങൾ വിശ്വസിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂന്നാം പിണറായി സര്‍ക്കാര്‍ വരുന്നത് തടയാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഹിന്ദുവിൻ്റെ വിഷയം തള്ളിക്കളയുന്നു. ബാക്കി കാര്യം അവർ തന്നെ വിശദീകരിക്കേണ്ടതാണ്. അൻവറിൻ്റെ വിഷയം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ് . ഇത് രണ്ടുമൂന്ന് ദിവസം നിൽക്കും. ഇതൊക്കെ പെരുമഴയത്ത് ഉണ്ടാകുന്ന കുമിളപോലെ മാത്രം . ഇതിനെക്കാൾ വലിയ ആൾക്കൂട്ടം ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളാണ് ഇതിന് പിന്നിലെന്നും ശിവന്‍കുട്ടി പറഞ്ഞു.

മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. മാധ്യമങ്ങൾ തന്നെ പിആർ ജോലി ചെയ്യുന്നുണ്ടെന്നും നിങ്ങൾക്ക്‌ ആർക്കെങ്കിലും പി ആർ വഴി അഭിമുഖം തന്ന അനുഭവമുണ്ടോ എന്നും ബ്രിട്ടാസ് ചോദിച്ചു.


TAGS :

Next Story