'മാപ്പുകൊണ്ട് പ്രശ്‌നം തീരില്ല'; തിയോഡോഷ്യസിനെതിരെ വി ശിവൻകുട്ടി
'ഇത്തരം ഉമ്മാക്കികൾ കണ്ട് പുറകോട്ട് പോകുന്ന ആളല്ല വി അബ്ദുറഹിമാൻ'
തിരുവനന്തപുരം: മന്ത്രി വിഅബ്ദുറഹിനെതിരായ പരമാർശത്തിൽ വിഴിഞ്ഞം സമരസമിതി നേതാവ് ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് മാപ്പ് പറഞ്ഞാൽ പ്രശ്‌നം തീരില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സമരം ഒത്തുതീർപ്പാകുന്ന ഓരോ ഘട്ടത്തിലും അട്ടിമറിക്കാൻ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് രംഗത്തെത്തിയിരുന്നു. ഒരു വിഭാഗം ആളുകളെ നിരന്തരമായി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം ഉമ്മാക്കികൾ കണ്ട് പുറകോട്ട് പോകുന്ന ആളല്ല വി അബ്ദുറഹിമാൻ എന്നും ശിവൻകുട്ടി പറഞ്ഞു.
വർഗീയ പരാമർശത്തിൽ ഫാദർ തിയോഡേഷ്യസ് ഖേദം പ്രകടിപ്പിച്ചതിനു പുറമെയാണ് മന്ത്രിയുടെ പ്രതികരണം. പരാമർശം വികാര വിക്ഷോഭത്തിൽ നാക്കുപിഴയായി സംഭവിച്ചതാണെന്നാണ് ഫാദർ തിയോഡോഷ്യസ് പ്രസ്താവനയിൽ പറഞ്ഞത്. ന്യൂനപക്ഷങ്ങൾ കൈകോർത്തു പ്രവർത്തിക്കേണ്ട ഈയവസരത്തിൽ തന്റെ പ്രസ്താവന സമുദായങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാൻ ഇടയായതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വി അബ്ദുറഹ്മാൻറെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്നായിരുന്നു ഫാദർ തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമർശം. എഎൻഎൽ സംസ്ഥാന കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്.
Adjust Story Font
16