Quantcast

പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ സമൂഹത്തിന്റെ അഭിപ്രായം പരിഗണിക്കും: മന്ത്രി വി ശിവൻകുട്ടി

ലിംഗ നീതി, കാൻസർ അവബോധം, ഭരണഘടന, മത നിരപേക്ഷത എന്നിവ ചർച്ച ചെയ്യുമെന്നു മന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-03-12 08:03:51.0

Published:

12 March 2022 6:33 AM GMT

പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ സമൂഹത്തിന്റെ അഭിപ്രായം പരിഗണിക്കും: മന്ത്രി വി ശിവൻകുട്ടി
X

പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയും കരിക്കുലം കോർ കമ്മിറ്റിയും രൂപവത്കരിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സമൂഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച് പരിഷ്‌കരണം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലിംഗ നീതി, കാൻസർ അവബോധം, ഭരണഘടന, മത നിരപേക്ഷത എന്നിവ ചർച്ച ചെയ്യുമെന്നും പറഞ്ഞു.

പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കരിക്കുലം കോർ കമ്മിറ്റി അധ്യക്ഷനും വിദ്യാഭ്യാസ മന്ത്രി കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷനുമായിരിക്കും. കോർ കമ്മിറ്റിയിൽ 71 പേരാണുണ്ടാകുക. ഖാദർ കമ്മിറ്റി ശുപാർശ പ്രകാരം സ്‌പെഷ്യൽ റൂൾ തയ്യാറാക്കാനാണ് കോർ കമ്മിറ്റി രൂപവത്കരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥ പുനർവിന്യാസം നടപ്പാക്കുന്നത് പരിശോധിക്കാൻ പ്രത്യേക സെൽ രൂപവത്കരിക്കുന്നുണ്ട്. മെയ് മാസത്തിൽ ഫയൽ തീർപ്പാക്കാൻ അദാലത്ത് സംഘടിപ്പിക്കും. എയ്ഡഡ് സ്‌കൂളുകളിലാണ് കൂടുതൽ ഫയലുകൾ കെട്ടികിടക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി പറയുന്നത്. വർഷങ്ങളായി ഫയൽ കെട്ടികിടക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. അക്കാദമിക് കലണ്ടർ ഉടൻ തയ്യാറാക്കുമെന്നും സ്‌കൂളുകളുടെ സാഹചര്യം കണക്കിലെടുത്താകും ഇത് തയ്യാറാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സമയബന്ധിതമായി പൊതു പരീക്ഷകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.

Public Education Minister V Sivankutty said that the Curriculum Steering Committee and the Curriculum Core Committee have been formed to revise the curriculum.

TAGS :

Next Story