Quantcast

പൊന്നാനിയിൽ വസീഫ്? പത്തനംതിട്ടയില്‍ ഐസക്കിന്‍റെ പേരുമാത്രം; പ്രമുഖരെ കളത്തിലിറക്കാന്‍ സി.പി.എം

പൊന്നാനിയിലേക്ക് നേരത്തെ കെ.ടി ജലീലിന്‍റെ പേരും ഉയര്‍ന്നുകേട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-02-18 15:35:33.0

Published:

18 Feb 2024 1:41 PM GMT

പൊന്നാനിയിൽ വസീഫ്? പത്തനംതിട്ടയില്‍ ഐസക്കിന്‍റെ പേരുമാത്രം; പ്രമുഖരെ കളത്തിലിറക്കാന്‍ സി.പി.എം
X

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖരെ കളത്തിലിറക്കാന്‍ സി.പി.എം. പൊന്നാനി സീറ്റ് പിടിക്കാന്‍ യുവനേതാവ് വി. വസീഫിനെ ഇറക്കിയേക്കും. പത്തനംതിട്ടയില്‍ തോമസ് ഐസക്കും മത്സരിക്കും.

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലും മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റിലും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് വസീഫിന്‍റെ പേര് ഉയര്‍ന്നതായാണു വിവരം. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും. നേരത്തെ, കെ.ടി ജലീലിന്‍റെ പേരും ഉയര്‍ന്നുകേട്ടിരുന്നു.

അതേസമയം, ഐസക് പത്തനംതിട്ട സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. സി.പി.എം ജില്ലാ കമ്മിറ്റിയില്‍ മറ്റൊരു പേരും സ്ഥാനത്തേക്ക് ഉയര്‍ന്നില്ല. ഐസകിന്‍റെ പേര് ജില്ലാ നേതൃത്വം സംസ്ഥാന ഘടകത്തിനു കൈമാറും.

15 സീറ്റിലേക്കാണ് ഇത്തവണ സി.പി.എം മത്സരിക്കുന്നത്. വിജയസാധ്യത ഏറെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കായി തിരക്കിട്ട നീക്കത്തിലാണ് പാര്‍ട്ടി നേതൃത്വം. മുതിര്‍ന്ന നേതാക്കളെ ഇറക്കിയും പരമാവധി സീറ്റ് ഉറപ്പിക്കാനാണ് ആലോചന. ഇതിന്‍റെ ഭാഗമായാണ് തോമസ് ഐസക്, എളമരം കരീം, കെ.കെ ശൈലജ തുടങ്ങിയവരുടെ പേര് പരിഗണിക്കുന്നത്. മന്ത്രി കെ. രാധാകൃഷ്ണനും പരിഗണനയിലുണ്ട്.

ആലത്തൂരിലാണ് മന്ത്രി രാധാകൃഷ്ണനെ പരിഗണിക്കുന്നത്. പാലക്കാട്ട് എം. സ്വരാജിന്‍റെയും എ. വിജയരാഘവന്‍റെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കോഴിക്കോട്ട് കരീമും വടകരയില്‍ ശൈലജയും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

21നാണ് സി.പി.എം സംസ്ഥാന കമ്മിറ്റി ചേരുന്നത്. യോഗത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് ഏറെക്കുറെ തീരുമാനമാകും. ഇതിനുശേഷം ഫെബ്രുവരി 27നു സ്ഥാനാർത്ഥി പ്രഖ്യാപനവും നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

Summary: CPM to field prominent leaders in Lok Sabha elections. DYFI Kerala President V. Vaseef and Thomas Isaac will contest in Ponnani and Pathanamthitta seats respectively

TAGS :

Next Story