'വി ഫോർ കൊച്ചി' നേതാവ് നിപുൺ ചെറിയാൻ അറസ്റ്റിൽ
കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസംഗിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിലാണ് നടപടി
കൊച്ചി: 'വി ഫോർ കൊച്ചി' പ്രസിഡന്‍റ് നിപുൺ ചെറിയാൻ അറസ്റ്റിൽ. കോടതിയലക്ഷ്യ കേസിലാണ് അറസ്റ്റ്. തോപ്പുംപടിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുള്ള സമരത്തിനിടെയാണ് നടപടി.
കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസംഗിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിലാണ് കോടതി നിപുൺ ചെറിയാനെതിരെ സ്വമേധയാ കേസെടുത്തത്. കേസിൽ നിപുൺ തുടർച്ചയായി കോടതിയിൽ ഹാജരായിരുന്നില്ല.
തുടർന്ന് കഴിഞ്ഞ ദിവസം കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച ഹാജരാകാൻ കോടതി അന്ത്യശാസനം നൽകിയിട്ടും നിപുൺ കോടതിയിലെത്തിയിരുന്നില്ല. ഇതേതുടർന്നാണ് കോടതിയുടെ അറസ്റ്റ് വാറന്റ്.
Summary: 'V4 Kochi' president Nipun Cherian arrested in court contempt case
Next Story
Adjust Story Font
16