Quantcast

സംസ്ഥാനത്ത് ഇന്ന് മുതൽ വാക്സിനേഷൻ പുനരാരംഭിക്കും

ഇന്നലെ ലഭിച്ച 5,11,080 ഡോസ് വാക്സിന്‍ ജില്ലകളിലേക്ക് വിതരണം ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2021-08-11 01:28:24.0

Published:

11 Aug 2021 1:12 AM GMT

സംസ്ഥാനത്ത് ഇന്ന് മുതൽ വാക്സിനേഷൻ പുനരാരംഭിക്കും
X

രണ്ട് ദിവസത്തെ വാക്സിൻ പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുതൽ വാക്സിനേഷൻ പുനരാരംഭിക്കും. ഇന്നലെ ലഭിച്ച 5,11,080 ഡോസ് വാക്സിന്‍ ജില്ലകളിലേക്ക് വിതരണം ചെയ്തു. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ് കോവാക്‌സിനുമാണ് വിതരണം ചെയ്തത്.

രണ്ട് ദിവസമായി വാക്സിനേഷൻ നിലച്ച തിരുവനന്തപുരത്ത് 98,560 ഡോസ് എത്തിയിട്ടുണ്ട്. ഇന്നലെ 95,308 പേര്‍ക്കാണ് കുത്തിവെപ്പ് നല്‍കിയത്. ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,21,94,304 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. വാക്സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായി സ്വകാര്യ ആശുപത്രികള്‍ക്കു നല്‍കാനായി 20 ലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി സർക്കാർ അറിയിച്ചു.

അതേസമയം, പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഡബ്ല്യു.ഐ.പി.ആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ധിപ്പിക്കും. മൂന്നാം തരംഗം മുന്നിൽ കണ്ട് പീഡിയാട്രിക് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഓണത്തിന് ആള്‍ക്കൂട്ടമുണ്ടാവുന്ന പരിപാടികള്‍ അനുവദിക്കില്ല. ബീച്ചുകളില്‍ നിയന്ത്രണമുണ്ടാകും. ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമാകും വഴിയോരക്കച്ചവടത്തിന് അനുമതി. കൂടാതെ, മദ്യം വാങ്ങുന്നതിനും കടകളിൽ പോകുന്നതിനുള്ള മാനദണ്ഡങ്ങൾ ബാധകമാക്കിയിട്ടുണ്ട്. മദ്യം വാങ്ങാൻ എത്തുന്നവർ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തിരിക്കണമെന്നാണ് നിർദേശം. അല്ലെങ്കിൽ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ നടപടികള്‍ സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

കടകൾക്കും മറ്റും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മദ്യവിൽപ്പന ശാലകളിൽ ബാധകമാക്കാത്തതിൽ കോടതി വിമർശനമുണ്ടായതോടെയായിരുന്നു ഇക്കാര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചത്. ബെവ്കോയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയായിരുന്നു വിഷയത്തിൽ കോടതി ഇടപെടൽ. ഹരജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇന്ന് വീണ്ടും പരിഗണിക്കും.

TAGS :

Next Story