മലപ്പുറത്തെ വാക്സിന്‍ ക്ഷാമം സഭയിലുന്നയിച്ച് എം.എല്‍.എമാര്‍; തെറ്റിദ്ധാരണ പരത്തരുതെന്ന് മുഖ്യമന്ത്രി
ജില്ലയിൽ വാക്സിനേഷൻ കൂട്ടണമെന്ന് പി. നന്ദകുമാറും എ.പി അനിൽകുമാറും ആവശ്യപ്പെട്ടു
മലപ്പുറത്ത് കോവിഡ് വാക്സിനേഷൻ കുറവാണെന്ന് ജില്ലയിൽ നിന്നുള്ള ഭരണ, പ്രതിപക്ഷ എം.എൽ.എമാർ നിയമസഭയില്‍ . ജില്ലയിൽ വാക്സിനേഷൻ കൂട്ടണമെന്ന് പി. നന്ദകുമാറും എ.പി അനിൽകുമാറും ആവശ്യപ്പെട്ടു. എ.പി അനിൽകുമാർ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുകയാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
സംസ്ഥാനത്തെ വാക്സിൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിച്ചപ്പോഴാണ് പൊന്നാനി അംഗം പി നന്ദകുമാർ മലപ്പുറത്തിന്‍റെ കാര്യം സൂചിപ്പിച്ചത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്ത് വാക്സിനേഷൻ കുറവാണെന്ന് വണ്ടൂർ എം.എൽ.എ എ.പി അനിൽകുമാർ ആരോപിച്ചു. 28,44,000 വാക്സിനുകൾ ഈ മാസം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. സൗജന്യമായി വാക്സിൻ നൽകുന്നതാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16