വടകര കാരവാനിലെ മരണം കാർബൺ മോണോക്‌സൈഡ് ശ്വസിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ബാഹ്യ ഇടപെടൽ അന്വേഷിക്കും
എസി പ്രവര്‍ത്തിപ്പിച്ച ജനറേറ്ററിന്റെ പുകയില്‍നിന്നാണ് കാര്‍ബണ്‍ മോണോക്സൈഡ് കാരവനുള്ളിലേക്ക് കയറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
കോഴിക്കോട്: വടകരയിൽ കാരവാനിനുള്ളിൽ രണ്ടു പേര്‍, മരിക്കാനിടയായത് വിഷ വാതകം ഉള്ളിൽ ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണം. വാതകചോർച്ച എങ്ങനെയുണ്ടായി എന്നത് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പേരുടെയും ഉള്ളിൽ കാർബൺ മോണോക്സൈഡ് അമിത അളവിൽ പ്രവേശിച്ചതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നത്. എസി പ്രവര്‍ത്തിപ്പിച്ച ജനറേറ്ററിന്റെ പുകയില്‍നിന്നാണ് കാര്‍ബണ്‍ മോണോക്സൈഡ് കാരവനുള്ളിലേക്ക് കയറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
എന്നാൽ ലീക്കുണ്ടായതെങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ശാസ്ത്രീയ അന്വേഷണത്തിന് ശേഷം ഇക്കാര്യം കണ്ടെത്തുമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പട്ടാമ്പി സ്വദേശികളായ മനോജ്, ജോയൽ എന്നിവരെ വടകര കരിമ്പന പാലത്ത് നിർത്തിയിട്ട കാരവാനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Adjust Story Font
16