Quantcast

കേരളത്തിന്റെ വികസനത്തിൽ പുതിയ ചുവടുവെപ്പാണ് വന്ദേ ഭാരത്: നരേന്ദ്ര മോദി

തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് വന്ദേഭാരത് ആദ്യ യാത്ര തുടങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2023-04-25 07:24:01.0

Published:

25 April 2023 7:08 AM GMT

Vande Bharat is a new step in the development of Kerala: Narendra Modi
X

തിരുവനന്തപുരം: കേരളത്തിന്റെ വികസന ഉത്സവത്തിൽ പങ്കാളിയാകാനായതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ വികസനത്തിൽ പുതിയ ചുവട് വെപ്പാണ് വന്ദേ ഭാരത്. കേരളത്തിലെയും പുറത്തെയും കാര്യങ്ങളെ കുറിച്ച് മലയാളികൾ ബോധവാന്മാരാണ്. ഇന്ത്യയുടെ വികസന സാധ്യതകൾ ലോകത്താകെ അംഗീകരിച്ചു കഴിഞ്ഞു. വികസനത്തിന്റെ വൈബ്രന്റ് സ്പോട്ടായാണ് ഇന്ത്യയെ കാണുന്നത്. പ്രധാനമന്ത്രി പറഞ്ഞു.


കേരളത്തിനായി അനുവദിച്ച വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിലായിരുന്നു പരിപാടി. തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് വന്ദേഭാരത് ആദ്യ യാത്ര തുടങ്ങിയത്.

ചടങ്ങിന് ശേഷം പ്രധാനമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായി തിരിച്ചു. വാട്ടർ മെട്രോ,ഡിജിറ്റൽ സർവകലാശാലകളുടെ ഉദ്ഘാടനം എന്നിവ ഇവിടെ വെച്ചാണ് പ്രധാനമന്ത്രി നിർവഹിച്ചത്. ഈ ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.



വിവിധ റെയിൽവേ സ്റ്റേഷനുകളുടെ വികസന പദ്ധതികൾ, കേന്ദ്രം അനുവദിച്ച 3,200 കോടി രൂപയുടെ പദ്ധതികൾ എന്നിവയും ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന എസ്.പി.ജി കമാൻഡോ സംഘത്തിന് പുറമെ കേരള പൊലീസിലെ 1500 സുരക്ഷാ ഉദ്യോഗസ്ഥരേയും നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.

പ്രതിഷേധ സൂചനകളുണ്ടായാൽ കരുതൽ തടങ്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. രാവിലെ ഉച്ചയ്ക്ക് രണ്ട് മണിവരെ ഗതാഗത നിയന്ത്രണമുണ്ട്. സെൻട്രൽ റെയിൽവെ സ്റ്റേഷൻ, തമ്പാനൂർ കെ.എസ്.ആർ.ടി.സി പരിസരങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി.


TAGS :

Next Story