Quantcast

വന്ദേഭാരത് സമയക്രമത്തിൽ മാറ്റം; പുതുക്കിയ സമയക്രമം ഇങ്ങനെ

കൊല്ലം ജംഗ്ഷൻ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ എന്നിവിടങ്ങളിലെ സമയക്രമത്തിലാണ് മാറ്റം വരുത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-05-12 16:17:57.0

Published:

12 May 2023 4:09 PM GMT

vandebharath, vandebharath express
X

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസുകളുടെ സമയക്രമത്തിൽ മാറ്റം. കൊല്ലം ജംഗ്ഷൻ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ എന്നിവിടങ്ങളിലെ സമയക്രമത്തിലാണ് മാറ്റം വരുത്തിയത്. തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസ് മുമ്പ് എത്തിയിരുന്നതിൽ നിന്നും ഒരു മിനുട്ട് വൈകി രാവിലെ 6.08 നാണ് കൊല്ലത്തെത്തുക.

.കോട്ടയത്ത് ഒരു മിനുട്ട് നേരത്തെ 7.24ന് ട്രെയിനെത്തി മുമ്പ് പുറപ്പെട്ടിരുന്ന 7.27ന് തന്നെ പുറപ്പെടും.

. എറണാകുളത്ത് മുമ്പുണ്ടായിരുന്നതിലും എട്ട് മിനുട്ട് നേരത്തെ 8.25ന് ട്രെയിനെത്തി 8.28ന് പുറപ്പെടും.

മടക്കയാത്രയിൽ തൃശൂരിൽ ഏഴ് മിനുട്ട് വൈകി വൈകീട്ട് 18.10നാവും ട്രെയിനെത്തുക.18.12ന് പുറപ്പെടും.

. എറണാകുളം ടൗണിൽ നേരത്തെയുണ്ടായിരുന്ന സമയക്രമത്തിൽ നിന്നും 12 മിനുട്ട് വൈകി 19.17ന് എത്തി 19.20ന് പുറപ്പെടും.

. കോട്ടയത്ത് പത്ത് മിനുട്ട് വൈകി 20.10ന് എത്തി 20.13ന് പുറപ്പെടും.

. കൊല്ലത്ത് 12 മിനുട്ട് വൈകി 21.30ന് എത്തി 21.32ന് പുറപ്പെടും.

TAGS :

Next Story