Quantcast

വണ്ടിപ്പെരിയാര്‍ കേസ്; വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ആറുവയസുകാരിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്

കേസിന്‍റെ നടത്തിപ്പിനായി സ്വന്തം നിലയിൽ അഭിഭാഷകനെ വെക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    20 Dec 2023 1:28 AM GMT

Vandiperiyar case
X

അര്‍ജുന്‍

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ ആറുവയസുകാരിയുടെ കൊലപാതക കേസില്‍ പ്രതിയെ വെറുതെ വിട്ട കോടതി വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. സർക്കാർ നൽകുന്ന അപ്പീലിൽ കക്ഷി ചേരുന്നതിനൊപ്പം പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജിയും നൽകും.

ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ അർജുനെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധിയിൽ അപ്പീൽ നൽകുന്നതിന് മുമ്പായാണ് ഇരയുടെ കുടുംബം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തുന്നത്. അടുത്ത ദിവസം തന്നെ അപ്പീൽ നൽകാനാണ് നീക്കം. കുട്ടി പീഡനത്തിന് ഇരയായെന്ന് കോടതി കണ്ടെത്തിയിട്ടും വിധിയിൽ തുടർ നടപടി സംബന്ധിച്ച് പരമാർശമില്ലാത്ത കാര്യം കുടുംബം സൂചിപ്പിക്കും. വിധി റദ്ദ് ചെയ്യണമെന്നും പട്ടികജാതി,പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തണമെന്ന ആവശ്യവും ഉന്നയിക്കും.

കേസിന്‍റെ നടത്തിപ്പിനായി സ്വന്തം നിലയിൽ അഭിഭാഷകനെ വെക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി നിർദേശ പ്രകാരം അഭിഭാഷക കോൺഗ്രസും അടുത്ത ദിവസം ഹൈക്കോടതിയില്‍ ഹരജി നല്‍കും. സംസ്ഥാന ബാലാവകാശ കമ്മിഷനും വിവരശേഖരണം തുടങ്ങി. ഇതിനിടെ നാളെ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.



TAGS :

Next Story