Quantcast

വരാപ്പുഴ സ്‌ഫോടനം: പടക്കനിർമാണശാലക്ക് ലൈസൻസില്ലെന്ന് കലക്ടർ

ആൻസൺ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പടക്കശാലയിലാണ് സ്‌ഫോടനം നടന്നത്. ഇയാളുടെ ബന്ധുവായ ഡേവിസ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    28 Feb 2023 3:17 PM GMT

Varappuzha fire works factory blast
X

Varappuzha fire works factory blast

കൊച്ചി:വരാപ്പുഴയിൽ സ്‌ഫോടനമുണ്ടായ പടക്കനിർമാണശാലക്ക് ലൈസൻസില്ലെന്ന് ജില്ലാ കലക്ടർ രേണു രാജ്. പടക്കം നിർമിക്കുന്നതിനും സംഭരിക്കുന്നതിനും വിൽക്കുന്നതിനും ലൈസൻസില്ല. വിൽക്കുന്നതിന് ലൈസൻസുണ്ടെന്ന് ചിലർ പറഞ്ഞിരുന്നു. ഇത് കലക്ടർ നിഷേധിച്ചു. പൂർണമായും അനധികൃതമായാണ് പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നതെന്ന് കലക്ടർ പറഞ്ഞു. സംഭവത്തിൽ തഹസിൽദാരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

വൈകീട്ട് അഞ്ച് മണിയോടെയാണ് പടക്കനിർമാണശാലയിൽ വൻ സ്‌ഫോടനമുണ്ടായത്. ആൻസൺ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പടക്കശാലയിലാണ് സ്‌ഫോടനം നടന്നത്. ഇയാളുടെ ബന്ധുവായ ഡേവിസ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. മൂന്ന് കൂട്ടികൾ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.

പടക്കശാല കെട്ടിടം സ്‌ഫോടനത്തിൽ പൂർണമായും തകർന്നു. പ്രദേശത്തെ പത്തിൽ കൂടുതൽ വീടുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്. വൻ ശബ്ദത്തോടെയാണ് സ്‌ഫോടനം ഉണ്ടായതെന്നും ഭൂമികുലുക്കമാണെന്നാണ് കരുതിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി പറഞ്ഞു.

രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുമ്പോഴും സ്‌ഫോടനം ഉണ്ടായിരുന്നു. പടക്കശാലയിൽ ജോലി ചെയ്തിരുന്ന ഒരാളെ കണ്ടെത്തിയതോടെയാണ് രക്ഷാപ്രവർത്തനം വേഗത്തിലായത്. എവിടെയാണ് പടക്കം സൂക്ഷിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ ഇയാളാണ് പൊലീസിന് വിശദീകരിച്ചുകൊടുത്തത്.

TAGS :

Next Story