Quantcast

വർക്കല ശിവപ്രസാദ് കൊലക്കേസ്; ആറു പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു

ഡി.എച്ച്.ആര്‍.എം ദക്ഷിണ മേഖലാ സെക്രട്ടറി വർക്കല ദാസ്, സംസ്ഥാന ചെയർമാൻ സെൽവരാജ് എന്നിവരടക്കമുള്ള പ്രതികളെയാണ് ഹൈക്കോടതി വെറുതെ വിട്ടത്

MediaOne Logo

Web Desk

  • Updated:

    2022-03-28 07:36:31.0

Published:

28 March 2022 6:46 AM GMT

വർക്കല ശിവപ്രസാദ് കൊലക്കേസ്;  ആറു പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു
X

കൊച്ചി: വർക്കല ശിവപ്രസാദ് കൊലക്കേസിൽ ആറു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഡി.എച്ച്.ആര്‍.എം ദക്ഷിണ മേഖലാ സെക്രട്ടറി വർക്കല ദാസ്, സംസ്ഥാന ചെയർമാൻ സെൽവരാജ് എന്നിവരടക്കമുള്ള പ്രതികളെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. അഞ്ചാം പ്രതി സുധി നാരായണന്‍റെ ശിക്ഷ കോടതി ശരിവെച്ചു.

ഡി.എച്ച്.ആര്‍.എം മുന്‍ സംസ്ഥാന ചെയര്‍മാന്‍ ആലുവ സ്വദേശി ശെല്‍വരാജ്, തെക്കന്‍ മേഖല ഓര്‍ഗനൈസര്‍ ചെറുന്നിയൂര്‍ സ്വദേശി ദാസ്, കൊല്ലം പെരുമ്പുഴ സ്വദേശി ജയചന്ദ്രന്‍, ചെറുന്നിയൂര്‍ സ്വദേശി മധു എന്ന സജി, കൊല്ലം മുട്ടയ്ക്കാവ് ചേരി സ്വദേശി സുധി, വര്‍ക്കല സ്വദേശി സുധി സുര, അയിരൂര്‍ സ്വദേശി പൊന്നുമോന്‍ എന്ന സുനില്‍ എന്നിവരെയാണ് കീഴ്കോടതി ശിക്ഷിച്ചത്.ഇതിനെതിരെ നല്‍കിയ അപ്പീലില്‍ അഞ്ചാം പ്രതി കുറ്റം ചെയ്തതായി ഹൈക്കോടതി കണ്ടെത്തി. മറ്റ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

2009 സെപ്തംബര്‍ 23ന് പുലര്‍ച്ചെ 5.30ഓടെയാണ് വര്‍ക്കല അയിരൂര്‍ സ്വദേശി ശിവപ്രസാദിനെ പ്രഭാത സവാരിക്കിടെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. അയിരൂര്‍ ഗവ. യു.പി. സ്കൂളിന് സമീപത്തായിരുന്നു ആക്രമണം. ശിവപ്രസാദിന്‍റെ കഴുത്തിനേറ്റ വെട്ടുകളാണ് മരണകാരണമായത്.

2009 ഡിസംബര്‍ 23നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ ആരംഭിക്കുന്നതിന് രണ്ടുദിവസം മുമ്പ് കേസിലെ 15ാം പ്രതിയായിരുന്ന തത്തു എന്ന അനില്‍കുമാര്‍ മരിച്ചു. ആറാം പ്രതി മുകേഷ് ആക്രമണത്തിനുപയോഗിച്ച ആയുധങ്ങളുമായി ഒളിവില്‍ പോയി. ഇയാളെയും 11ാം പ്രതി സജീവിനെയും ഇനിയും പിടികൂടാനായിട്ടില്ല. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഹാഷിം ബാബു, അഡ്വ.ഡി.ജി. റെക്സ് എന്നിവര്‍ ഹാജരായി. അസിസ്റ്റന്‍റ് കമീഷണര്‍ പി. അനില്‍കുമാര്‍, സി.ഐ.സി. മോഹനന്‍ എന്നിവരടങ്ങുന്ന സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.



TAGS :

Next Story