ഏകീകൃത കുർബാന അർപ്പണത്തിൽ ഇളവ് നൽകാനാവില്ലെന്ന് വത്തിക്കാൻ
എറണാകുളം അങ്കമാലി അതിരൂപതക്കും വത്തിക്കാൻ കത്ത് നൽകി.
ഏകീകൃത കുർബാന അർപ്പണത്തിൽ ഇളവ് നൽകാനാവില്ലെന്ന് വത്തിക്കാൻ. എല്ലാ രൂപതകളും സിനഡിന്റെ നിർദേശം നടപ്പിലാക്കണമെന്ന് വത്തിക്കാൻ അറിയിച്ചു.
എറണാകുളം അങ്കമാലി അതിരൂപതക്കും വത്തിക്കാൻ കത്ത് നൽകി. രൂപത മുഴുവനായി ഇളവ് നൽകിയ സാഹചര്യം വത്തിക്കാനെ രേഖാമൂലം അറിയിക്കുമെന്ന് എറണാകുളം അങ്കമാലി അതിരൂപത അറിയിച്ചു.
നവംബര്‍ 28 മുതലാണ് സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന ക്രമം നിലവിൽ വന്നത്. സഭയിൽ നിലവിലുണ്ടായിരുന്ന രണ്ട് വ്യത്യസ്ത കുർബാനയർപ്പണ രീതികൾ സംയോജിപ്പിച്ചാണ് ഏകീകൃത കുർബാന അർപ്പണ രീതി തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് കുർബാനയിൽ വിശ്വാസപ്രമാണം മുതൽ ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അൾത്താരാഭിമുഖമായിട്ടായിരിക്കും അർപ്പിക്കുക. ബാക്കി ഭാഗം ജനാഭിമുഖവും. കുർബാനയിലെ പല പ്രാർഥനകളിലും കാലോചിത പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. വർഷങ്ങൾ നീണ്ട എതിർപ്പുകൾക്കും ചർച്ചകൾക്കും ഒടുവിലാണ് സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന ക്രമം നടപ്പാക്കുന്നത്.
Adjust Story Font
16