എറണാകുളം-അങ്കമാലി അതിരൂപതയിൽ പുതിയ ഏകീകൃത കുർബാന ക്രമം വേണ്ടെന്ന് വത്തിക്കാൻ
ജനാഭിമുഖ കുർബാന തുടരാൻ അതിരൂപതയ്ക്ക് വത്തിക്കാന്‍ അനുമതി നൽകി
എറണാകുളം-അങ്കമാലി അതിരൂപതയിൽ പുതിയ ഏകീകൃത കുർബാന ക്രമം വേണ്ടതില്ലെന്ന് വത്തിക്കാൻ. അതിരൂപത ബിഷപ്പ് ആന്‍റണി കരിയിൽ വത്തിക്കാനിലെത്തി പോപ്പുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ജനാഭിമുഖ കുർബാന തുടരാൻ അതിരൂപതയ്ക്ക് വത്തിക്കാന്‍ അനുമതി നൽകി.
പുതുക്കിയ കുര്‍ബാന ഏകീകരണം നടപ്പിൽ വരുത്തരുതെന്ന് ആവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തിയിരുന്നു. കാക്കനാട് മൗണ്ട് സെന്‍റ് തോമസിലേക്ക് അതിരൂപതയിലെ വിശ്വാസികള്‍ പ്രതിഷേധ റാലിയും നടത്തിയിരുന്നു. ജനാഭിമുഖ കുര്‍ബാന വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഒരു വിഭാഗം മാര്‍പാപ്പയ്ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമുണ്ടായില്ല. സിനഡിലോ മറ്റെവിടെയെങ്കിലുമോ ചര്‍ച്ചചെയ്യാത്ത ഏകീകരണം അടിച്ചേല്‍പ്പിക്കാന്‍ മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിച്ച് കത്ത് സംഘടിപ്പിച്ചെന്നും വൈദികര്‍ ആരോപിച്ചിരുന്നു.
എന്നാല്‍ സിറോ മലബാർ സഭാ കുർബാന ഏകീകരണത്തിൽ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിലപാട്. ഏകീകരിച്ച കുർബാന ക്രമം നടപ്പാക്കും. കുർബാന ഏകീകരണം ഈ മാസം 28ന് തന്നെ നടപ്പാക്കുമെന്നും ആലഞ്ചേരി വ്യക്തമാക്കിയിരുന്നു.
Adjust Story Font
16