Quantcast

ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ വികാരി സ്ഥാനമൊഴിയണമെന്ന് വത്തിക്കാൻ

വത്തിക്കാൻ സ്ഥാനപതി ഡൽഹിയിലേക്ക് വിളിപ്പിച്ചാണ് നോട്ടീസ് നൽകിയത്. നാളെ എറണാകുളം ബിഷപ്പ് ഹൗസിൽ എത്തുന്ന സ്ഥാനപതി ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്തും.

MediaOne Logo

Web Desk

  • Published:

    25 July 2022 4:31 AM GMT

ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ വികാരി സ്ഥാനമൊഴിയണമെന്ന് വത്തിക്കാൻ
X

കൊച്ചി: സീറോ മലബർ സഭയിലെ തർക്കത്തിൽ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് ആന്റണി കരിയിലിനെതിരെ നടപടി. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ആന്റണി കരിയിലിനോട് വത്തിക്കാൻ നോട്ടീസ് നൽകി. വിമത വൈദിക സമരത്തെ പിന്തുണച്ചതാണ് നടപടിക്ക് വഴിവെച്ചതെന്നാണ് ലഭിക്കുന്ന വിവരം.

വത്തിക്കാൻ സ്ഥാനപതി ഡൽഹിയിലേക്ക് വിളിപ്പിച്ചാണ് നോട്ടീസ് നൽകിയത്. നാളെ എറണാകുളം ബിഷപ്പ് ഹൗസിൽ എത്തുന്ന സ്ഥാനപതി ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്തും. ഭൂമിയിടപ്പാട്, കുർബാന ഏകീകരണം അടക്കം എറണാകുളം- അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട തർക്കത്തിൽ മാർ ആല‌ഞ്ചേരിക്കെതിരെ നിലപാട് സ്വീകരിച്ച വൈദികർക്കൊപ്പമാണ് ആന്റണി കരിയിൽ നിലനിന്നിരുന്നത്.

ആന്റണി കരിയിലിനെതിരായ നടപടി അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം വൈദികർ രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് വൈദികർ ബിഷപ്പ് ഹൗസിൽ ഇന്ന് യോഗം ചേരും. 2019ലാണ് മാണ്ഡ്യ ബിഷപ്പ് ആയിരുന്ന ആന്റണി കരിയിൽ എറണാകുളം -അങ്കമാലി അതിരൂപതയുടെ സ്വതന്ത്ര ചുമതലുള്ള ബിഷപ്പായി സ്ഥാനമേറ്റത്.

TAGS :

Next Story