Quantcast

വയലാര്‍ അവാര്‍ഡ് എഴുത്തുകാരന്‍ ബെന്യാമിന്

ബെന്യാമിന്‍റെ "മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ " എന്ന കൃതിക്കാണ് പുരസ്കാരം

MediaOne Logo

Web Desk

  • Updated:

    2021-10-09 10:21:40.0

Published:

9 Oct 2021 6:49 AM GMT

വയലാര്‍ അവാര്‍ഡ് എഴുത്തുകാരന്‍ ബെന്യാമിന്
X

45-ാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് എഴുത്തുകാരന്‍ ബെന്യാമിന്. ബെന്യാമിന്‍റെ "മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ " എന്ന കൃതിക്കാണ് പുരസ്കാരം. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്‌ പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്‌. അവാർഡ് നൽകുന്ന വർഷത്തിന്‍റെ തൊട്ടുമുമ്പുള്ള അഞ്ചു വർഷങ്ങൾക്കുള്ളിൽ പ്രഥമ പ്രസിദ്ധീകരണം നടത്തിയിട്ടുള്ള മലയാളത്തിലെ കൃതികളാണ് അവാര്‍ഡിന് പരിഗണിച്ചത്.


കെ.ആർ മീര, ഡോ. ജോർജ് ഓണക്കൂർ, ഡോ.സി. ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന ശില്‍പവുമടങ്ങുന്നതാണ് പുരസ്കാരം. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് തിരുവനന്തപുരത്ത് നടത്തുന്ന ചടങ്ങില്‍ അവാർഡ് സമർപ്പണം നടക്കും. ചടങ്ങിൽ വയലാർ രാമവർമ്മ രചിച്ച ഗാനങ്ങളും കവിതകളും കോർത്തിണക്കി പ്രസിദ്ധ ഗായകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വയലാർ ഗാനാഞ്ജലിയും ഉണ്ടായിരിക്കും. പുരസ്കാരത്തില്‍ സന്തോഷമുണ്ടെന്ന് ബെന്യാമിന്‍ പ്രതികരിച്ചു.

ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിൻ പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട സ്വദേശിയാണ്‌. ആടുജീവിതം എന്ന നോവലിന് 2009ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. മഞ്ഞവെയില്‍ മരണങ്ങള്‍, അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി തുടങ്ങിയവും ബെന്യാമിന്‍റെ പ്രധാന നോവലുകളാണ്.

TAGS :

Next Story