കെടിയുവില്‍ വിസി-സര്‍ക്കാര്‍ പോര് തുടരുന്നു; പരീക്ഷാ കൺട്രോളറുടെ കാലാവധി നീട്ടാൻ ശിപാര്‍ശയുമായി വൈസ് ചാന്‍സലര്‍
പരീക്ഷാ കൺട്രോളറുടെ കാലാവധി കഴിഞ്ഞ യോഗത്തിൽ സിൻഡിക്കേറ്റ് നീട്ടിയിരുന്നു

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസലർ -സർക്കാർ പോര് തുടരുന്നു. പരീക്ഷാ കൺട്രോളറുടെ കാലാവധി നീട്ടാൻ സ്വന്തം നിലയ്ക്ക് സർക്കാരിന് വിസി ശിപാർശ നൽകി. വിസിയോട് സിൻഡിക്കേറ്റ് വഴി വരാനാണ് സർക്കാരിന്‍റെ മറുപടി. വിസിയുടെ ഇടപെടൽ നിയമപരമല്ല എന്നും സർക്കാർ മറുപടിയിൽ പറയുന്നു. പരീക്ഷാ കൺട്രോളറുടെ കാലാവധി കഴിഞ്ഞ യോഗത്തിൽ സിൻഡിക്കേറ്റ് നീട്ടിയിരുന്നു. ഈ യോഗ തീരുമാനങ്ങൾ റദ്ദാക്കിയ ശേഷമാണ് വിസിയുടെ ശിപാർശ.
Updating...
Next Story
Adjust Story Font
16