Quantcast

നിലപാട് കടുപ്പിച്ച് ഗവർണർ; വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ താൽപര്യമില്ല, സമയവുമില്ല

ഡി ലിറ്റ് നൽകാൻ കേരള വി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് ഇപ്പോൾ പറയുന്നില്ല

MediaOne Logo

Web Desk

  • Updated:

    2022-01-04 04:29:36.0

Published:

4 Jan 2022 3:47 AM GMT

നിലപാട് കടുപ്പിച്ച് ഗവർണർ; വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ താൽപര്യമില്ല, സമയവുമില്ല
X

സർവകലാശാല ഗവർണർ ചാൻസിലറായി തുടരാൻ തനിക്ക് താൽപര്യമില്ലെന്നാവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചെയ്യുന്ന തൊഴിലിന് ഗൗരവപരമായ പ്രശ്‌നങ്ങൾ ഉണ്ടായാൽ അത് വേണ്ടെന്ന് വെക്കില്ലേ. പകരം സംവിധാനം ഏർപ്പെടുത്തണം. തനിക്ക് ആരോടും പ്രശ്‌നങ്ങളില്ലെന്നും ഗവർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്നെ ആർക്കും വിമർശിക്കാം. വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ താൽപര്യമില്ല, സമയവുമില്ല. ഇത്തരം സാഹചര്യങ്ങളിൽ മൗനം പാലിക്കാതെ എന്ത് ചെയ്യും. അത്രയ്ക്കും ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അക്കാദമിക വിഷയങ്ങൾ എന്തിനാണ് രാഷട്രീയവത്ക്കരിക്കുന്നത്. ശക്തി തെളിയിക്കാനുള്ള ഇടമല്ല വിദ്യാഭ്യാസസ്ഥാപനങ്ങൾ. ഡി ലിറ്റ് നൽകാൻ കേരള വി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് ഇപ്പോൾ പറയുന്നില്ല. ഇക്കാര്യത്തിൽ മൗനം പാലിക്കാൻ ആണ് ആഗ്രഹിക്കുന്നത. ഭരണഘടനയും ദേശീയ ചിഹ്നങ്ങളെയും ഞാൻ ബഹുമാനിക്കുന്നു. അതുകൊണ്ട് ഈ വിഷയത്തിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്തിനാണ് ആവശ്യമില്ലാതെ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story