Quantcast

കണ്ണൂർ സർവ്വകലാശാലയിൽ വി.സിയുടെ ഏകാധിപത്യ ഭരണം: കെ.എസ്.യു

വി.സിയുടെ ഗുണ്ടായിസ മനോഭാവം മൂലം പരമ്പരയായി യൂണിവേഴ്‌സിറ്റിയിൽ വീഴ്ചകൾ ഉണ്ടായി കൊണ്ടിരിക്കുകയാണെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

MediaOne Logo

Web Desk

  • Updated:

    2022-05-29 13:37:45.0

Published:

29 May 2022 1:36 PM GMT

കണ്ണൂർ സർവ്വകലാശാലയിൽ വി.സിയുടെ ഏകാധിപത്യ ഭരണം: കെ.എസ്.യു
X

കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും തനിക്ക് ഇഷ്ടമില്ലാത്തവരെ എല്ലാം പുകച്ച് പുറത്ത് ചാടിക്കാൻ മുഖ്യമന്ത്രിയുടെ സംരക്ഷണയോടെ ഗുണ്ടായിസ മനോഭാവമാണ് വി സി പിന്തുടരുന്നതെന്നും ഇത് സർവ്വകലാശാലയെ തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്. വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള കുത്തഴിഞ്ഞ ഭരണത്തിലും ഏകാധിപത്യ സമീപനത്തിലും പ്രതിഷേധിച്ച് പ്രോ വൈസ് ചാൻസലറും രാജിക്കൊരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണൂർ കെ.എസ്.യു ജില്ല പ്രസിഡന്റിന്റെ പ്രതികരണം.

വി.സിയുടെ ഗുണ്ടായിസ മനോഭാവം മൂലം പരമ്പരയായി യൂണിവേഴ്‌സിറ്റിയിൽ വീഴ്ചകൾ ഉണ്ടായി കൊണ്ടിരിക്കുകയാണ്. കണ്ണൂർ സർവകലാശാലയിൽ കുറച്ച് കാലമായി അഡ്മിനിസ്‌ട്രേഷൻ രംഗത്ത് നിലനിൽക്കുന്ന അസ്വസ്ഥതകളാണ് ഇപ്പോൾ മറനീക്കി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ കൂടെ ജോലി ചെയ്തിരുന്ന നാലാമത്തെ സ്റ്റാറ്റിയുട്ടറി ഓഫീസറാണ് കാലവധി പൂർത്തിയാകാതെ രാജിക്കൊരുങ്ങുന്നത്. ഷമ്മാസ് പറഞ്ഞു.

വൈസ് ചാൻസലറുമായി ഒത്തുപോകാൻ കഴിയാത്തതിനാൽ മുൻ പ്രോ വൈസ് ചാൻസലർ പ്രൊഫ. പി.ടി. രവീന്ദ്രൻ ആദ്യം രാജിവെച്ച് പോവുകായിരുന്നു. തുടർച്ചയായുള്ള പരീക്ഷാ നടത്തിപ്പിലെ വീഴ്ചയുടെ ഉത്തരവാദിത്ത്വം കൺട്രോളറുടെ മാത്രം തലയിൽ കെട്ടിവെക്കാനുള്ള നീക്കത്തിൽ കടുത്ത പ്രതിഷേധത്തോടെയാണ് ഡോ.പി.ജെ വിൻസെന്റ് കഴിഞ്ഞ ദിവസം കൺട്രോളർ സ്ഥാനം രാജിവെച്ചത്. ഏറ്റവുമൊടുവിൽ പ്രോ വൈസ് ചാൻസലർ ഡോ. സാബുവും വൈസ് ചാൻസലറുമായി ഒത്തുപോകാൻ കഴിയാതെ രാജിയിലേക്ക് നീങ്ങുന്നതും വിരൽചൂണ്ടുന്നത് സർവ്വകലാശാലയുടെ തകർച്ചയിലേക്കാണെന്നും പി.മുഹമ്മദ് ഷമ്മാസ് പ്രസ്താവനയിൽ പറഞ്ഞു.

TAGS :

Next Story