Quantcast

'ഉച്ചഭക്ഷണത്തിന് കാശില്ല, പാർട്ടിക്കാരനായ ബേബിക്ക് 11 മാസത്തെ മുൻകാല പ്രാബല്യത്തിൽ ശമ്പളം നൽകി'; വിമർശിച്ച് വിഡി സതീശൻ

അഞ്ച് പൈസ സർക്കാറിന്റെ കയ്യിലില്ലെന്നും സ്വന്തക്കാർക്ക് വേണ്ടി സർക്കാർ എന്തും ചെയ്യുമെന്നാണ്‌ നിലപാടെന്നും വിഡി സതീശൻ

MediaOne Logo

Web Desk

  • Updated:

    2023-10-21 02:55:35.0

Published:

21 Oct 2023 2:54 AM GMT

Opposition leader V.D. Sateeshan said that the appointment coup for PK Baby in Cusat was an unheard of incident
X

കുസാറ്റിൽ പി കെ ബേബിക്കായി നടന്ന തസ്തിക അട്ടിമറി കേട്ടുകേൾവിയില്ലാത്ത സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്‌കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ കാശില്ലാത്ത സമയത്താണ് പാർട്ടിക്കാരനായ ബേബിക്ക് 11 മാസത്തെ മുൻകാല പ്രാബല്യത്തിൽ ബേബിക്ക് ശമ്പളം നൽകിയതെന്നും നിയമസഭയിൽ ഇക്കാര്യം ഉന്നയിക്കുമെന്നും വി.ഡി. സതീശൻ മീഡിയവണിനോട് പറഞ്ഞു. അഞ്ച് പൈസ സർക്കാറിന്റെ കയ്യിലില്ലെന്നും സ്വന്തക്കാർക്ക് വേണ്ടി സർക്കാർ എന്തും ചെയ്യുമെന്നാണ്‌ നിലപാടെന്നും അദ്ദേഹം വിമർശിച്ചു. ഇത്തരം കാര്യങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

തസ്തിക അട്ടിമറിയിലൂടെ കുസാറ്റിൽ യുജിസി സ്‌കെയിൽ നേടിയെടുത്ത പി കെ ബേബിക്ക് സ്ഥാനക്കയറ്റം നൽകാനായി നടന്നത് വൻ അട്ടിമറിയാണെന്ന വിവരം പുറത്തുവന്നിരുന്നു. അസോസിയേറ്റ് പ്രഫസറാകാൻ യുജിസി നിശ്ചയിച്ച രണ്ട് വ്യവസ്ഥകൾ ബേബിക്കായി എടുത്തുമാറ്റി. കുസാറ്റിൽ ഒരു വിദ്യാർഥിയെ പോലും പഠിപ്പിച്ചിട്ടില്ലാത്ത ബേബിക്ക് അസോസിയേറ്റ് പ്രഫസർ സ്‌കെയിൽ നൽകാനായാണ് മാനദണ്ഡങ്ങളെല്ലാം അട്ടിമറിച്ചത്. ഏഴ് ഗവേഷണ പ്രബന്ധങ്ങൾ യുജിസി അംഗീകൃത ജേണലുകളിൽ പ്രസീദ്ധീകരിക്കണമെന്നും ഒരു ഗവേഷണ വിദ്യാർഥിയെയെങ്കിലം ഗെയ്ഡ് ചെയ്യണമെന്നുമുള്ള മാനദണ്ഡങ്ങളാണ് അട്ടിമറിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയ തിയ്യതിക്ക് ഒരു ദിവസം മുൻപ് തന്നെ വെബ്സൈറ്റിൽ ഉത്തരവ് പ്രസിദ്ധീകരിച്ചതും ദുരൂഹമാണ്.

ആദ്യം സ്റ്റുഡൻറ് വെൽഫെയർ ഡയറക്ടറായിരുന്ന ബേബിക്ക് സെപ്തംബർ 30നാണ് അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചത്. ഡെപ്യൂട്ടി റജിസ്ട്രാറുടെ പേരിലാണ് സ്ഥാനക്കയറ്റം നൽകിയുള്ള ഉത്തരവിറങ്ങിയത്. തസ്തിക അട്ടിമറി നടത്തി ബേബിക്ക് അധ്യാപക പദവി നൽകിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ബേബിക്ക് സ്ഥാനക്കയറ്റം നൽകാനായി സെപ്തംബർ 23 നാണ് രഹസ്യമായി അഭിമുഖം നടത്തിയത്.

Opposition leader V.D. Sateeshan said that the appointment coup for PK Baby in Cusat was an unheard of incident

TAGS :

Next Story