Quantcast

തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ; മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിക്ക് വി.ഡി. സതീശൻ കത്തയച്ചു

നേരത്തെ മുല്ലപ്പെരിയാറിൽ ഷട്ടർ തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിരുന്നു.

MediaOne Logo

Nidhin

  • Updated:

    2021-10-26 13:00:34.0

Published:

26 Oct 2021 12:33 PM GMT

തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ;  മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിക്ക് വി.ഡി. സതീശൻ കത്തയച്ചു
X

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തയച്ചു. തമിഴ്‌നാടിന് ജലം, കേരളത്തിന് സുരക്ഷ എന്നതാണ് അനുയോജ്യമായ നിലപാടെന്നും പ്രതിപക്ഷ നേതാവിന്റെ കത്തിലുണ്ട്. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിലെ ജനങ്ങളുടെ ആശങ്ക വർധിച്ചെന്നും 125 വർഷത്തിലധികം പഴക്കമുള്ള ഡാമിന്റെ സുരക്ഷയിലും സംശയുമുണ്ടെന്നും കത്തിൽ പറയുന്നു. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ തമിഴ്‌നാട് സർക്കാരിന്റെ പൂർണ പിന്തുണ അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്‌നം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെന്നൈയിൽ വച്ച് സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം കത്തിൽ അറിയിച്ചു.


നേരത്തെ മുല്ലപ്പെരിയാറിൽ ഷട്ടർ തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. ഡാം തുറക്കുന്നതിന് മുന്നോടിയായി മൂന്ന് താലൂക്കുകളിൽ 883 കുടുംബങ്ങളെ മാറ്റേണ്ടി വരുമെന്ന് കലക്‌റടുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു.

അതേസമയം ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക് അടുക്കുകയാണ്.ഡാം തുറന്നാൽ വേണ്ടിവരുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് വണ്ടിപ്പെരിയാറിൽ ചേർന്ന യോഗം വിലയിരുത്തിയത്.സ്പിൽവേ തുറന്നാൽ സ്വീകരിക്കേണ്ട കാര്യങ്ങളും ചർച്ചയായി.

മുല്ലപ്പെരിയാർ അണക്കെട്ടിൻറെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ നിലവിൽ നീരൊഴുക്ക് കുറവാണ്. 2220 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. അതേ അളവിൽ തമിഴ്‌നാടും വെള്ളം പെൻസ്റ്റോക്ക് വഴി വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നുണ്ട്. എന്നാൽ കേരളം ആവശ്യപ്പെട്ട പ്രകാരം കൂടുതൽ വെള്ളം ഇതുവരെ തമിഴ്‌നാട് കൊണ്ടുപോയിട്ടില്ല.

താരതമ്യേന പതുക്കെയാണ് ഡാമിലെ ജലനിരപ്പ് ഉയരുന്നത്. 138 അടിയിലേക്ക് വെള്ളമെത്തിയാൽ കേരളത്തിന് തമിഴ്‌നാട് സർക്കാർ അടുത്ത അറിയിപ്പ് നൽകും. പിന്നീട് 140 അടിയിലെത്തിയാൽ ആദ്യ മുന്നറിയിപ്പും. 141 ൽ രണ്ടാമത്തെയും പരമാവധി സംഭരണ ശേഷിയായ 142 ൽ അവസാന മുന്നറിയിപ്പുമാണ് നൽകുക.

TAGS :

Next Story