Quantcast

'പൂരം കലക്കിയത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു, കെ. മുരളീധരന് സംഭവിച്ചത് അപ്രതീക്ഷിത തോൽവി'; വി.ഡി സതീശൻ

സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടാണ് തൃശൂരിൽ നടന്നതെന്ന് സതീശൻ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-06-04 12:18:08.0

Published:

4 Jun 2024 12:09 PM GMT

vd satheesan
X

വി.ഡി സതീശൻ 

തിരുവനന്തപുരം: തൃശൂരിൽ ബി.ജെ.പി-സി.പി.എം ധാരണയെന്നും കെ. മുരളീധരന് സംഭവിച്ചത് അപ്രതീക്ഷിത തോൽവിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കരുവന്നൂർ കേസ് ഒത്ത് തീർപ്പാക്കാൻ ധാരണയായി. പൊലീസ് പൂരം കലക്കിയത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ഇത് ബി.ജെ.പിക്ക് അനുകൂല സാഹചര്യം ഒരുക്കിയെന്നും യു.ഡി.എഫ് പരിശോധിക്കുമെന്നും സതീശൻ പറഞ്ഞു.

തൃശൂരിലെ സംഘടന വീഴ്ച പരിശോധിക്കും. തൃശൂരിൽ തോൽക്കാൻ പല കാരണങ്ങൾ ഉണ്ട്. കരുവന്നൂർ കേസിൽ സി.പി.എം നേതാക്കൾ ഭയത്തിലായിരുന്നു. കേസ് ഒത്ത് തീർപ്പാക്കാൻ ധാരണയായി. സി.പി.എം- ബി.ജെ.പി കൂട്ടുകെട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ തുടങ്ങിയതാണ്. പ്രകാശ് ജാവദേക്കർ എന്തിനാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ കണ്ടത്. മുഖ്യമന്ത്രിയെ അടക്കം ഭീഷണി പെടുത്തി. ഇവർ തമ്മിലുള്ള ഒത്തു തീർപ്പാണ് ബി.ജെ.പിക്ക് കേരളത്തിൽ സീറ്റ് നൽകിയതെന്ന് സതീശൻ ആരോപിച്ചു. വിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദി. യു.ഡി.എഫിൻ്റെ ഐക്യത്തിൻ്റെ വിജയമാണ്. വിജയം എല്ലാ നേതാക്കൾക്കുമായി സമർപ്പിക്കുന്നു എന്നും വി.ഡി. സതീശൻ പറഞ്ഞു.

ആലത്തൂരിലെ തോൽവി ചെറിയ വോട്ടിനാണ്. എങ്കിലും തൃശൂരിലെയും ആലത്തൂരിലെയും പരാജയങ്ങൾ പരിശോധിക്കും. ദേശീയ തലത്തിൽ തിളക്കമായ മുന്നേറ്റമാണുണ്ടായത്. മതേതരത്വത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും കാവലാളായി കോൺഗ്രസ്സുണ്ടാകും. കോൺഗ്രസ്സില്ലാതെ പ്രതിപക്ഷ സഖ്യം സാദ്ധ്യമല്ല. ജനങ്ങൾ കോൺഗ്രസ്സിനെ ദുർബലപ്പെടുത്താൻ തയാറായില്ലെന്നതിനുളള തെളിവാണ് ഫലങ്ങൾ കാണിക്കുന്നതെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറ‍ഞ്ഞു.

TAGS :

Next Story