Quantcast

മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്ന് വി.ഡി സതീശന്‍

തൃശൂര്‍ പൂരം കലക്കാന്‍ പദ്ധിയിട്ടത് എഡിജിപി എം.ആര്‍ അജിത് കുമാറാണെന്ന് പ്രതിപക്ഷ നേതാവ്

MediaOne Logo

Web Desk

  • Updated:

    2024-09-25 08:33:42.0

Published:

25 Sep 2024 8:25 AM GMT

vd satheesan
X

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കാന്‍ പദ്ധിയിട്ടത് എഡിജിപി എം.ആര്‍ അജിത് കുമാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി പറഞ്ഞിട്ട് അദ്ദേഹത്തിന്‍റെ ദൂതനായിട്ടാണ് അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് . മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി . അദ്ദേഹം തന്നെയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും സതീശന്‍ പറഞ്ഞു.

വീണിടത്ത് കിടന്ന് ഉരുളുന്ന പരിപാടിയാണ് സർക്കാർ ചെയ്തത്. മന്ത്രിമാർക്ക് പോലും വരാൻ പറ്റാത്ത സ്ഥലത്തേക്കാണ് സുരേഷ് ഗോപി എത്തിയത്. എഡിജിപി ആദ്യം ആര്‍എസ്എസ് നേതാക്കളെ കണ്ട് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിക്കാം എന്ന് ഉറപ്പ് നൽകി. പൂരം കലക്കിലൂടെ അത് പ്രാവര്‍ത്തികമാക്കി. അജിത് കുമാർ പൂരം കലക്കിയ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നതായി പറയുന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടിട്ടുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

അതേസമയം എഡിജിപിക്കെതിരായ അന്വേഷണം ജനങ്ങളെ കബളിപ്പിക്കാനെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ്. മുഖ്യമന്ത്രിക്കോ മകൾക്കോ എതിരായ ഒരു കേസും കേന്ദ്രം അന്വേഷിക്കുന്നില്ല. മുഖ്യമന്ത്രിക്കു വേണ്ടി സിപിഎം സംഘപരിവാറിന് കീഴടങ്ങിയെന്നും സുധാകരൻ ആരോപിച്ചു.

തൃശൂർ പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. പൂരത്തിന്‍റെ പൂർണ ചുമതല വഹിച്ച എഡിജിപി അന്വേഷണം നടത്തിയാൽ എങ്ങനെ ശരിയാവുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ചോദിച്ചു.

TAGS :

Next Story