Quantcast

''സര്‍ക്കാര്‍ പൊലീസിനെക്കൊണ്ട് ജനങ്ങളെ കുത്തിപ്പിഴിഞ്ഞെടുക്കുന്നു'' വി.ഡി സതീശന്‍

MediaOne Logo

Web Desk

  • Updated:

    2021-08-06 07:23:38.0

Published:

6 Aug 2021 7:22 AM GMT

സര്‍ക്കാര്‍ പൊലീസിനെക്കൊണ്ട് ജനങ്ങളെ കുത്തിപ്പിഴിഞ്ഞെടുക്കുന്നു വി.ഡി സതീശന്‍
X

സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോവിഡ് പ്രതിസന്ധിയില്‍ പൊലീസിന് അമിതമായ അധികാരം കൊടുത്ത് പൊലീസിനെക്കൊണ്ട് സാധാരണക്കാരെ കുത്തിപ്പിഴിയുകയാണ് സര്‍ക്കാരെന്ന് സതീശന്‍ സതീശന്‍ പറഞ്ഞു. ''50 കൊല്ലം മുമ്പുണ്ടായിരുന്ന കുട്ടന്‍പ്പിള്ള പൊലീസിനെ പോലെയാണ് സംസ്ഥാന പൊലീസ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. വഴിയില്‍ നില്‍ക്കുന്നവന്‍റെ മെക്കിട്ട് കയറിയാണോ പൊലീസ് ഡ്യൂട്ടി ചെയ്യേണ്ടത്. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും എന്ന് പ്രഖ്യാപിക്കുകയും നിലവിലുള്ളതിനെക്കാള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക വഴി സര്‍ക്കാര്‍ ജനങ്ങളെ കളിയാക്കുകയാണ്.

കേരളത്തില്‍ കേവലം 42.14 ശതമാനം പേര്‍ക്ക് മാത്രമാണ് ഒരു ഡോസ് എങ്കിലും വാക്സിനെടുത്തത്. ബാക്കി 57.86 ശതമാനം പേര്‍ക്കും ഇപ്പോഴും ഒരു ഡോസ് പോലും വാക്സിനെടുത്തിട്ടില്ല. മാത്രമല്ല അതില്‍ തന്നെ 45 വയസിന് മുകളിലുള്ള ആളുകള്‍ക്കാണ് വാക്സിനെടുത്തത്. ചുരുക്കത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ കടയില്‍ പോവുകയും അതിന് താഴെ പ്രായമുള്ള വീട്ടിലിരിക്കുകയും ചെയ്യുന്ന വിചിത്രമായ സംഭവാമാണ് ഈ ഉത്തരവിലൂടെ പുറത്ത് വന്നിരിക്കുന്നത്''. ഇന്നലെ 4 പേര്‍ ആത്മഹത്യ ചെയ്തു. ഇതിനെല്ലാം ആര് സമാധാനം പറയുമെന്നും അദ്ദേഹം സഭയില്‍ ചോദിച്ചു.

TAGS :

Next Story