Quantcast

വി.ഡി സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്തൻ -ഇ.പി ജയരാജൻ

കോൺഗ്രസ് എടുക്കുന്ന മൃദുഹിന്ദുത്വ നിലപാടിനെ കുറിച്ച് മുസ്‍ലിം ലീഗ് ചിന്തിക്കണമെന്നും എൽ.ഡി.എഫ് കൺവീനർ

MediaOne Logo

Web Desk

  • Updated:

    2024-03-20 05:53:20.0

Published:

20 March 2024 5:47 AM GMT

വി.ഡി സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്തൻ -ഇ.പി ജയരാജൻ
X

തിരുവനന്തപുരം: വി.ഡി സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതിന് പ്രശസ്തനാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. വൃത്തികെട്ട രാഷ്ട്രീയമാണ് വി.ഡി സതീശന്റേത്. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയത് സതീശനാണ്.ഒരു ഫോട്ടോയിൽ തൻറെ ഭാര്യയുടെ തലവെട്ടി സ്വപ്ന സുരേഷിന്റെ തല വെച്ച് പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവാണ്.എറണാകുളത്തെ നേതാവിനെയും ഉപയോഗപ്പെടുത്തിയാണ് വ്യാജ നിർമിതി.

ഇപ്പോൾ ഏതോ ഒരു ഫോട്ടോയുമായി വന്ന് തെളിവുണ്ട് എന്ന് പ്രതിപക്ഷ നേതാവ് പറയുന്നു.രാജീവ് ചന്ദ്രശേഖറിനൊപ്പം ത്രിപുരയിലെ വനിതാ ബിജെപി നേതാവ് ഇരിക്കുന്ന സ്ഥാനത്ത് തന്റെ ഭാര്യയുടെ തലവെട്ടി സതീശൻ പ്രചരിപ്പിക്കുന്നവെന്നും ഇ.പി. ഈ വൃത്തികെട്ട രാഷ്ട്രീയത്തെ എതിർക്കാൻ എല്ലാ നല്ലവരായ മനുഷ്യർക്കും കഴിയണം.ഫോട്ടോ പ്രചരിക്കുന്നതിൽ തൻറെ ഭാര്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇങ്ങനെയൊക്കെ ഫോട്ടോ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.

തൻറെ ഭാര്യയുടെ ഷെയർ വൈദേഹത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കും .ഷെയർ മറ്റാർക്കെങ്കിലും കൊടുക്കാനാണ് തീരുമാനമെന്നും ഇ.പി പറഞ്ഞു.അതിനുള്ള നിയമനടപടികൾ സ്വീകരിച്ചുവരുകയാണ്. തന്നെപ്പോലെ ഉള്ള ഒരാളെ കളങ്കപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.അതുകൊണ്ടാണ് ഭാര്യയുടെ ഷെയർ ഒഴിവാക്കുന്നത്. അതല്ലാതെ പ്രതിപക്ഷ ആരോപണങ്ങളെ ഭയന്നിട്ട് അല്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് കോൺഗ്രസ് കേരളത്തിൽ സ്വീകരിച്ചിരിക്കുന്നതെന്നും ഇ.പി പറഞ്ഞു. കോൺഗ്രസ് എടുക്കുന്ന മൃദുഹിന്ദുത്വ നിലപാടിനെ കുറിച്ച് മുസ്‍ലിം ലീഗ് ചിന്തിക്കണം. കോൺഗ്രസ് ലീഗിന് നൽകിയത് രണ്ടു സീറ്റ് മാത്രം. ലീഗിനെ കോൺഗ്രസ് അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയപ്പോഴാണ് പൗരത്വ ഭേദഗതി നിയമവുമായി ബിജെപി വന്നത്. മതപരമായ ദ്രുവീകരണം സൃഷ്ടിച്ച് വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നു.കോൻസൻട്രേഷൻ ക്യാമ്പ് ഉണ്ടാക്കില്ലെന്ന് ആദ്യം പറഞ്ഞ സംസ്ഥാനം കേരളമാണ്. പൗരത്വം നിഷേധിക്കുന്നവർക്കായി കേരളത്തിൽ ജയിലുകൾ സ്ഥാപിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ബിജെപി- കോൺഗ്രസ് അന്തർധാര സജീവമായി പ്രവർത്തിക്കുകയാണ്. ബിജെപിയോട് സറണ്ടർ ചെയ്ത് കോൺഗ്രസ് പ്രവർത്തിക്കുന്നു. മുഖ്യമന്ത്രിയെയും കുടുംബത്തെയും തേജോവധം ചെയ്ത് ബിജെപിയുടെയും ആർഎസ്എസിന്റെയും ഗുഡ് ബുക്കിൽ കേറാൻ വി ഡി സതീശൻ ശ്രമിക്കുന്നു.പുനർജനിയുടെ പേരിൽ പ്രതിപക്ഷ നേതാവ് വിദേശത്തുനിന്ന് വൻതോതിൽ പണം പിരിച്ചു.ഇത് നിയമവിരുദ്ധമാണ്.

പ്രതിപക്ഷ നേതാവ് ആർക്കും വീട് നിർമ്മിച്ചു നൽകിയിട്ടില്ല.കണ്ടെയ്നറിൽ പണം കടത്തിയെന്ന പ്രതിപക്ഷനേതാവിനെതിരായ പി വി അൻവർ എംഎൽഎയുടെ ആരോപണം നിയമസഭയിൽ ഇക്കാര്യം എംഎൽഎ ഉന്നയിച്ചപ്പോൾ പ്രതിപക്ഷ നേതാവിന് ഒന്നും പറയാൻ കഴിഞ്ഞില്ല. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ തരംഗമാ​ണ്. ബിജെപിയുടെ ഭരണം എങ്ങനെ അവസാനിപ്പിക്കാമോ അത് ചെയ്യുകയാണ് ജനങ്ങളുടെ ഉത്തരവാദിത്തമെന്നും ​അദ്ദേഹം പറഞ്ഞു.

TAGS :

Next Story